ഔഷധിയിലെ ഔഷധസസ്യ കലവറ
തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സൗജന്യമായി വിതരണം ചെയ്യുന്നതിനായി പരിയാരം ഔഷധിയില്‍ ഒന്നേകാല്‍ ലക്ഷം ഔഷധ ചെടികള്‍ തയാറാക്കുന്നു. 27ഓളം ഇനം ചെടികളാണ് മൂന്ന് ഗ്രീന്‍ഹൗസുകള്‍ക്കുള്ളില്‍ വളര്‍ത്തുന്നത്. സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കുമാണ് ഇവിടെ നിന്നു തൈകള്‍ വിതരണം ചെയ്യുന്നത്.
ഇത്തവണ അപൂര്‍വങ്ങളായ ലക്ഷ്മിതരു, ഏകനായകം, നീല അമരി, മുറികൂടി, ചിറ്റരത്ത എന്നിവയും വിതരണത്തിനുണ്ട്.
കൂടാതെ കുമുദ്, കരിങ്ങാലി, താന്നി, ഉങ്ങ്, കൂവളം, വേപ്പ്, നീര്‍മരുത്, കണിക്കൊന്ന, നെല്ലി, പുളി, രക്തചന്ദനം, പേര, നിലനാരകം, നന്നാറി, പനിക്കൂര്‍ക്ക, രാമച്ചം, എരിക്ക്, കറിവേപ്പില എന്നിവയും വളര്‍ത്തിയെടുത്തിട്ടുണ്ട്.
എല്ലാ വര്‍ഷവും ഇവിടെ നിന്നു ഔഷധ സസ്യ തൈകള്‍ സൗജന്യ വിതരണം നടത്താറുണ്ടെങ്കിലും ഇത്രയേറെ ഇനങ്ങള്‍ ഒന്നിച്ച് വളര്‍ത്തിയെടുക്കുന്നതും വിതരണത്തിന് തയാറാക്കുന്നതും ആദ്യമായിട്ടാണെന്ന് നഴ്‌സറി ചുമതലയുള്ള പ്ലാന്റ് കണ്‍സള്‍ട്ടന്റ് പി.കെ ശിവശങ്കരന്‍ പറഞ്ഞു.
ചെടികള്‍ ആവശ്യമുള്ള സന്നദ്ധ സംഘടനകള്‍ പരിയാരം ഔഷധിയുമായി നേരിട്ട് ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."