13-ാം പഞ്ചവത്സര പദ്ധതി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു; വികസനത്തിലേക്ക് പുതിയ ചുവട്
കാസര്‍കോട്: 13-ാം പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ക്ലാസ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്, സഖി ശക്തി വിമന്‍സ് റിസോഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായാണ് ഏകദിന ക്ലാസ് സംഘടിപ്പിച്ചത്. ജില്ലയിലെ 32 പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്‍ുമാര്‍ ക്ലാസില്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. വരും വര്‍ഷമെങ്കിലും ജില്ലയിലെ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം കാട്ടിക്കൂട്ടലാകരുതെന്നും ഓരോ പഞ്ചായത്തിലും ഒരു പ്രത്യേക പദ്ധതിയെങ്കിലും വേറിട്ടതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിര്‍ഹണത്തിന്റെ അവസാനഘട്ടത്തിലെ ഓട്ടം കൊണ്ട് എന്തൊക്കെയോ കാട്ടികൂട്ടലാണ് പദ്ധതി നിര്‍വഹണമെന്ന പേരില്‍ നടക്കുന്നതെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
കലക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് ഡി.പി.ഒ കെ. സുരേഷ്‌കുമാര്‍, എം. നന്ദകുമാര്‍, ഓമനാ രാമചന്ദ്രന്‍, സഖി ശക്തി വിമന്‍സ് റിസോഴ്‌സ് സെന്റര്‍ കണ്‍സള്‍ട്ടന്റ് ഇ. രജിത സംസാരിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് കണ്‍സള്‍ട്ടന്റ് കെ. മദന്‍മോഹന്‍ ക്ലാസെടുത്തു.
വികസനരേഖയില്ലാത്ത വികസനപ്രക്രിയ അപ്രായോഗികം: കലക്ടര്‍
കാസര്‍കോട്: വികസനരേഖയില്ലാത്ത വികസനപ്രക്രിയ അപ്രായോഗികമാണെന്ന് കലക്ടര്‍ കെ. ജീവന്‍ ബാബു. 13-ാം പഞ്ചവത്സര പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കലക്ടര്‍. വികസനരേഖയില്ലാതെ പഞ്ചായത്തുകള്‍ക്ക് വികസനം നടപ്പാക്കാനാവില്ല. ബജറ്റിലൂടെ വികസനം നടപ്പാക്കാന്‍ ശ്രമിക്കുന്നത് നല്ല ശീലമൊന്നുമല്ല. വികസനരേഖ ഗ്രാമസഭയില്‍ വച്ച് ചര്‍ച്ച ചെയ്യണം. ബജറ്റിലെ ക്ലീഷേ പദ്ധതികള്‍ ഒഴിവാക്കാന്‍ വിസനരേഖ അത്യാവശ്യമാണ്. ആസൂത്രണത്തിലൂടെയും വികസന രേഖയിലൂടെയും സാധ്യമാകുന്ന വികസനപ്രക്രിയക്ക് തിളക്കമേറുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."