സുമനസുകളുടെ കനിവ് തേടി ഒരു കുടുംബം
മണ്ണഞ്ചേരി: രോഗപീഡകളുടെയും പട്ടിണിയുടെയും നടുവില്‍ ഒരു കുടുംബം കനിവ് തേടുന്നു.തല ചായ്ക്കാന്‍ പണിതീരാത്ത ഒരു കൊച്ചു കൂര.ഇതാണവരുടെ ഏക സമ്പാദ്യം.മണ്ണഞ്ചേരി പുളിച്ചുവട് തോപ്പില്വെളിയില് ബീമ (65),പെണ്മക്കളായ ഹബീബ (43),റസീന (40),നൂര്ജഹാന് (37) എന്നിവരാണ് അതിജീവനത്തിനായി പൊരുതുന്നത്.പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വിട്ട് ഭര്‍ത്താവ് അബൂബക്കര്‍ യാത്രയായതോടെയാണ് അനാഥത്വവും പട്ടിണിയും രോഗവും ദുരിതവും ഇവര്‍ക്ക് കൂട്ടായായി എത്തിയത്.മൂന്ന് പെണ്മക്കളും മാനസിക വെല്ലുവിളി നേരിടുന്നു. ഒരാള്‍ അന്ധയാണ്.
നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും കരുതലിലാണ് ഇവര്‍ക്ക് ഒരു വീടായത്.എന്നാല്‍ പണിപൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. റേഷന്‍ കാര്‍ഡോ ആധാറോ ഒന്നുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഒരു സേവനവും ഇവര്‍ക്ക് ലഭിക്കുന്നില്ല. നിരന്തര രോഗവുമായി ആശുപത്രിയില്‍ കഴിയുമ്പോഴും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സയും ഇല്ല. വാര്‍ധക്യ പെന്‍ഷനോ, മറ്റ് സഹായങ്ങളോ ഒന്നും ലഭ്യമല്ല. അധികൃതര്‍ കനിഞ്ഞില്ലെങ്കില്‍ ഈ നിര്‍ധന കുടുംബം ഇനിയും ഏറെ ദുരിതം പേറേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."