കശ്മിരില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം ആറുപേര്‍ക്ക് പരുക്ക്
ശ്രീനഗര്‍: കശ്മിരില്‍ സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. പാന്ത ചൗക്കിന് സമീപമാണ് സംഭവം. ഒരു ജവാനും ഡ്രൈവറും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സി.ആര്‍.പി.എഫ് അറിയിച്ചു. രണ്ടുദിവസത്തിനിടയില്‍ ജവാന്‍മാര്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.
ഈ മാസം ഒന്‍പതിന് ശ്രീനഗറില്‍ നടക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ നിയോഗിച്ച സേനാംഗങ്ങളുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
വിഘടനവാദികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനംചെയ്ത സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഇവിടെ ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം ചെനാനി-നഷ്‌റി തുരങ്കപാത ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയ കശ്മിര്‍ താഴ്‌വരയിലും അര്‍ധ സൈനിക വിഭാഗത്തിനുനേരെ ഭീകരാക്രമണം ഉണ്ടായിരുന്നു.
ആക്രമണത്തില്‍ പൊലിസുകാരന്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."