HOME
DETAILS
MAL
തുറസായ സ്ഥലങ്ങളിലെ ജോലി ഒഴിവാക്കണമെന്ന്
backup
April 03 2017 | 20:04 PM
കോട്ടയം: സൂര്യരശ്മി കുത്തനെ പതിക്കുന്ന സാഹചര്യത്തില്‍ പകല്‍ നടപ്പും തുറസായ സ്ഥലങ്ങളിലെ ജോലിയും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ്. രാവിലെ 11നും വൈകുന്നേരം മൂന്നിനും ഇടയില്‍ തുറസായ സ്ഥലത്ത് പണിയെടുക്കുകയോ ഇറങ്ങി നടക്കുകയോ ചെയ്യരുത്.
സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ശരീരം പൊള്ളി ചര്‍മ്മത്തിന് ക്ഷതമുണ്ടായാല്‍ ചികിത്സ തേടണം. പകല്‍ നടക്കേണ്ടി വന്നാല്‍ കറുത്ത ശീലയുള്ള കുടകള്‍ ഉപയോഗിക്കണം. മറ്റ് നിറമുള്ള കുടകള്‍ ഉത്തമമല്ല. ദിവസവും കുറഞ്ഞത് രണ്ടുലിറ്റര്‍ വെള്ളം കുടിക്കണം. രാത്രികാലങ്ങളിലും വെള്ളം കുടിക്കുന്നത് ശീലമാക്കണം. പകല്‍ ഒരു മണിക്കൂര്‍ ഉറങ്ങുന്നതും നല്ലതാണ്. തിളപ്പിച്ചാറിച്ച വെള്ളവും രാസകങ്ങള്‍ ചേരാത്ത നാടന്‍ പഴങ്ങളും ശീലമാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."