ബിയര്‍ പാര്‍ലറിന് എന്‍. ഒ.സി; പൂവാറില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധം,സംഘര്‍ഷാവസ്ഥ
വിഴിഞ്ഞം: പൂവാറില്‍ സ്വകാര്യ ഹോട്ടലിന് ബാര്‍ നല്‍കുന്നതിന് എന്‍.ഒ.സി നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനത്തിനെതിരെ മദ്യവിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫിസ് ഉപരോധം സംഘര്‍ഷത്തിന്റെ വക്കിലെത്തി. എ.ഡി.എം ഉള്‍പ്പെടെയുള്ള ഉന്നതര്‍ സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം ഒഴിവായത്.
മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ രണ്ടു മാസമായി നടന്നുവരുന്ന പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായ ഇന്നലെ ജനവികാരം അണപൊട്ടിയൊഴുകിയതോടെ പൂവാര്‍ ഗ്രാമപഞ്ചായത്ത് ഭരണംപൂര്‍ണമായി സ്തംഭിച്ചു. ഒന്‍പത് മണി മുതല്‍ തന്നെ സ്ത്രികളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വന്‍ജനക്കൂട്ടം സ്ഥലത്തെത്തി.
പഞ്ചായത്ത് ഓഫിസിലേക്ക് പോകാനുള്ള റോഡില്‍ രണ്ട് കൂറ്റന്‍ വടങ്ങള്‍ കെട്ടി സമരക്കാരെ പൊലിസ് തടഞ്ഞെങ്കിലും ജനങ്ങള്‍ ഇത് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഉച്ചയായിട്ടും തീരുമാനമാനമാകാതെ വന്നതോടെ പ്രതിഷേധക്കാര്‍ പ്രധാനപ്പെട്ട റോഡുകള്‍ ഉപരോധിച്ചു.
ഇതോടെ വിഴിഞ്ഞം പൂവാര്‍ ,പൂവാര്‍ കാഞ്ഞിരംകുളം റോഡുകളിലെ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍ എ.ഡി.എം ഉള്‍പ്പടെയുള്ള ഉന്നതരെത്തി. ബീയര്‍ പാര്‍ലറിന് എന്‍.ഒ.സി. നല്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം പുനപരിശോധിക്കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധവും സമരവും അവസാനിച്ചത്. സമരക്കാര്‍ക്ക് പിന്തുണയുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യവും പാളയം ഇമാം സുഹൈബ് മൗലവിയും എത്തിയിരുന്നു. ജനകീയ സമിതി നേതാക്കളായ ഫാ. വില്‍ഫ്രഡ്, ഫാ.വിക്ടര്‍,മഹബൂബ്, ഖാദര്‍, ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."