സര്‍ക്കാരിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരിലൂടെ നടപ്പാക്കാന്‍ ശ്രമിക്കും: മന്ത്രി
കൊല്ലം: സംസ്ഥാനത്ത് 20 ലക്ഷം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സൗജന്യമായി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരിലൂടെ നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി ജെ മെഴ്‌സികുട്ടി അമ്മ. കേരളാ കേബിള്‍ ടി.വി ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ മേഖലകളിലും കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ സേവനം ലഭ്യമാക്കുണ്ട്. ഈ സാഹചര്യത്തില്‍ അധികച്ചിലവില്ലാതെ പദ്ധതി നടപ്പിലാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവന്‍ അധ്യക്ഷതവഹിച്ചു. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ ഡയറക്ടര്‍ എ.കെ ശ്രീഹരിയെ കെ.സി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ സുനില്‍കുമാര്‍ ആദരിച്ചു.
കെ.പി.സി.സി സെക്രട്ടറി എ ഷാനവാസ്ഖാന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്‌സ്. ഏണെസ്‌റ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍.എസ് പ്രശാന്ത്, ഭൂമിക ഡിജിറ്റല്‍ ചെയര്‍മാന്‍ ടി.ആര്‍ സാനു, കെ.സി.എഫ് ജില്ലാ പ്രസിഡന്റ് കെ.എ റഷീദ്, സെക്രട്ടറി ആര്‍ സഞ്ജയന്‍, പി.ബിനു തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം കെ.സി.എഫ് സംസ്ഥാന പ്രസിഡന്റ് ഇ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എ റഷീദ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ആര്‍ സഞ്ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.മനു, പി ബിനു, ആര്‍ സുനില്‍കുമാര്‍, രമേശ് കൃഷ്ണന്‍, എ.ജെ വിക്ടര്‍, ബി അനില്‍കുമാര്‍, ഹരികുമാര്‍, ഈംത്തിയാസ് ഷാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."