വാഹന പരിശോധനക്കിടയില്‍ 15 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
വടകര: മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് പരിശോധനക്കിടയില്‍ എക്സൈസ് സംഘം 15 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് കാറില്‍കടത്തുകയായിരുന്ന പണം കണ്ടെടുത്തത്.
സംഭവത്തില്‍ പുറമേരി തൈക്കണ്ടിയില്‍ റിഷാദിനെ (32) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എസ്.സുജിത്തും സംഘവും അറസ്റ്റ് ചെയ്തു. രണ്ടായിരത്തിന്റെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. ചൊക്ലിയിലെ ഏജന്റില്‍ നിന്ന് വാങ്ങി നാദാപുരം മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവരുമ്പോഴാണ് പിടിയിലായത്.
മടപ്പള്ളിയില്‍ വച്ചാണ് ഇയാള്‍ എക്സൈസ് സംഘത്തിന്റെ വലയിലാവുന്നത്. കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫിസര്‍ സോമസുന്ദരന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഗണേഷ്, ഷംസുദീന്‍, രാജേഷ്, പ്രമോദ് പുളിക്കൂല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പണവും കാറും പ്രതിയേയും പൊലിസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."