കോളജ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി സംഘടനകള്‍
നിലമ്പൂര്‍: നിലമ്പൂരിലനുവദിച്ച കോളജ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ മാനവേദന്‍ സ്‌കൂളിലെ സ്‌പെഷ്യല്‍ ഓഫീസറെയും നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിനെയും നേരിട്ടുകണ്ട് ചര്‍ച്ച നടത്തി. അടിയന്തരമായി കോഴ്‌സുകള്‍ അംഗീകരിച്ച് ക്ലാസുകള്‍ തുടങ്ങിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ പായിമ്പാടം അധ്യക്ഷനായി.
നിലമ്പൂര്‍: നിലമ്പൂര്‍ ഗവര്‍മെന്റ് കോളജിന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വത്തിന് അവസാനമാവുകയും, കോളജ് തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നഗരസഭാ തീരുമാനം എം.എസ്.എഫ് മണ്ഡലം കമ്മറ്റി സ്വാഗതം ചെയ്തു. എം.എസ്.എഫ് നടത്തിയ ഇടപെടലിന്റെ വിജയമാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എം.എസ്.എഫ് ഭാരവാഹികളായ.കെ പി റമീസ്, എ.പി ഫൈസല്‍, മിദ്‌ലാജ് കരുളായി, എന്‍.കെ അഫ്‌സല്‍,കെ നിംഷാദ്, എ .പി ആരീഫ,്ടി. ഫര്‍സീന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
നിലമ്പൂര്‍: ഇല്ലാത്ത കോളജിന്റെ പേരിലാണ് വലതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സമരങ്ങള്‍ നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോളജ് സംബന്ധിച്ച് ഫയല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ തീരമാനമെടുത്തതല്ലാതെ മറ്റു നടപടികളിലേക്കു കടന്നിരുന്നില്ല. മാനവേദന്‍ സ്‌കൂളില്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തിയെന്നല്ലാതെ കൈമാറിയിട്ടില്ല. നഗരസഭ താല്‍കാലിക കെട്ടിടം അനുവദിക്കുകയും ഇപ്പോള്‍ പിന്മാറാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിലമ്പൂര്‍: കോണ്‍ഗ്രസിനുള്ളിലെ പോരാണ് നിലമ്പൂരിലനുവദിച്ച കോളജിന്റെ പേരില്‍ നടക്കുന്നതെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്‌പെഷ്യല്‍ ഓഫീസറുടെ ഓഫീസ് അനുവദിച്ചത് മാറ്റണമെന്ന് ഇപ്പോഴത്തെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പറയുമ്പോള്‍ ഇതിനെയെതിര്‍ക്കുമെന്നാണ് മുന്‍ ചെയര്‍മാനായ ആര്യാടന്‍ ഷൗക്കത്ത് പറയുന്നത്. ഇത് കോളജ് വരാതിരിക്കാനുള്ള ഗൂഡാലോചനയാണെന്നാണ് കരുതേണ്ടതെന്നും സി.പി.ഐ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."