ആസിയാന്‍ കരാര്‍ തൊഴിലില്ലായ്മ രൂക്ഷമാക്കി: വി.എസ്
കോട്ടയം: ആസിയാന്‍ കരാര്‍ കാര്‍ഷിക, വ്യവസായ മേഖലകളില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ സ്തംഭനത്തിനുകാരണം ആസിയാന്‍ കരാറും നവ ഉദാരവല്‍ക്കരണവുമാണ്.
കരാര്‍ നടപ്പാക്കിയാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ ഉദാരനയങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി അതിശക്തമായി നടപ്പാക്കുകയാണ്. നവരത്‌ന കമ്പനികളുടെ ഓഹരികള്‍പോലും അന്താരാഷ്ട്ര കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്തു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ പരമ്പരാഗത തൊഴിലാളികള്‍ ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ വില കുറച്ച് വിപണിയിലെത്തുകയാണ്. പരമ്പരാഗത തൊഴിലാളികളെ ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോഷി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പി.സി ജോര്‍ജ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വി.എസ് ഉപഹാരം നല്‍കി.
ഭാരവാഹികളായി സി.സി മോഹനന്‍ (പ്രസിഡന്റ്), കെ.പി.സുരേഷ് ബാബു, സി.ജി ഗിരീഷ്, കെ.പിശ്രീകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ഷുബി പ്ലാവിന്‍കൂട്ടത്തില്‍ (ജനറല്‍ സെക്രട്ടറി), എന്‍.ബി ദാസന്‍, ബിജു പോള്‍, യു.എന്‍ സുരേഷ് കുമാര്‍ (സെക്രട്ടറിമാര്‍) സി.പി ബോസ് കുട്ടന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."