HOME
DETAILS
MAL
സംസ്ഥാന പാതയില്‍ കാനയില്ല: കാഞ്ഞിരക്കോട് 'റോഡ് തോടാകുന്നു'
backup
June 11 2018 | 04:06 AM
വടക്കാഞ്ചേരി : ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കാഞ്ഞിരക്കോട് ആവശ്യമായ കാനകളില്ലാത്തതിനാല്‍ മഴനിലത്തു വീണാല്‍ വെള്ളപൊക്കം.
അപകടങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ വ്യാപാരികളും കാല്‍നടയാത്രക്കാരും വലിയ ദുരിതത്തിലാണ്. പാതക്കു ആവശ്യമായ വീതി ഇല്ലാത്തതും കാനകള്‍ മൂടപ്പെട്ടതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. റോഡിലൂടെ വെള്ളം കുത്തിയൊലിച്ചു ഒഴുകുകയാണു നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പാതയില്‍ വഴി പരിചയമില്ലാതെ എത്തുന്ന വാഹന ഡ്രൈവര്‍മാരാണ് അപകടം വിതയ്ക്കുന്നവരിലേറെയും.
അതുകൊണ്ടുതന്നെ സംസ്ഥാന പാതയില്‍ അടിയന്തരമായി കാനകള്‍ നിര്‍മിച്ചു വെള്ളമൊഴുക്കു സുഗമമാക്കാന്‍ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."