HOME
DETAILS
MAL
മണമ്പൂരില്‍ കരനെല്‍ കൃഷിക്ക് വിത്തെറിഞ്ഞ് എം.എല്‍.എയും കര്‍ഷക കൂട്ടായ്മയും
backup
June 11 2018 | 04:06 AM
കല്ലമ്പലം: മണമ്പൂരില്‍ കരനെല്‍ കൃഷിക്ക് വിത്തെറിഞ്ഞ് എം.എല്‍.എയും കര്‍ഷക കൂട്ടായ്മയും. മണമ്പൂര്‍ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ എണ്‍പത് സെന്റ് കരഭൂമിയിലാണ് നെല്‍ കൃഷിക്ക് വിതെരിഞ്ഞത്. മണമ്പൂര്‍ തെഞ്ചേരിക്കോണം മഠവിളാകത്ത് വീട്ടില്‍ സ്റ്റാര്‍ലി നല്കിയ ഭൂമിയിലാണ് ആറ്റിങ്ങല്‍ എം.എല്‍.എ അഡ്വ. ബി. സത്യന്റെ നേതൃത്വത്തില്‍ വിത്തെറിഞ്ഞത്. സ്റ്റാര്‍ലിയുടെ തന്നെ അമ്പതു സെന്റിലെ ജൈവ പച്ചക്കറിയുടെ വിളവെടുപ്പും എം.എല്‍.എ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."