HOME
DETAILS

ശ്രദ്ധിക്കാം ഗ്രോബാഗ് കൃഷിയില്‍

  
backup
April 04 2017 | 00:04 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ac%e0%b4%be%e0%b4%97%e0%b5%8d-%e0%b4%95


തണല്‍വിരിച്ച വീട്ടുപറമ്പില്‍നിന്ന് ടെറസിലേക്ക് വഴിമാറിയ പച്ചക്കറികൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകളാണ്. പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറികൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കംപോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയാറാക്കേണ്ടത്. മണലിനുപകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാന്‍ 100 ഗ്രാം കുമ്മയംകൂടി ചേര്‍ക്കണം. ഈ രീതിയില്‍ തയാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ഭാഗത്തോളമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറികൃഷിക്ക് നല്ലത്.
പച്ചക്കറിയെ കീടബാധകളില്‍ നിന്നു പ്രതിരോധിക്കാന്‍ ഓരോ ബാഗിലും 50 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ചുകൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വച്ചശേഷമേ പച്ചക്കറി നടാവൂ. പച്ചക്കറിവിത്ത് ആറുമണിക്കൂര്‍ കുതിര്‍ത്തുവച്ചശേഷം നടാം. 25 ഗ്രാം സ്യൂഡോമോണാസ് 75 മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയാണ് വിത്ത് മുക്കാന്‍ ഉത്തമം. വിത്തിന്റെ വലുപ്പമാണ് വിത്താഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറിവിത്തുകള്‍ ആഴത്തില്‍ നടരുത്. പ്രോ ട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികളുണ്ടാക്കി നടാം. ആദ്യത്തെ രണ്ടാഴ്ച തണലില്‍വച്ച് രാവിലെയും വൈകിട്ടും നനയ്ക്കണം.
ടെറസും ഗ്രോബാഗ് പച്ചക്കറിക്കൃഷിക്ക് ഒരുക്കേണ്ടതുണ്ട്. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരുകോട്ട് ടെറസില്‍ അടിച്ചുകൊടുക്കണം. ടെറസില്‍ ഇഷ്ടികനിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കാം. രണ്ടു വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കാം.
മിക്ക പച്ചക്കറിവിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ്. 10 ദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയാറാക്കി നല്‍കണം. ഒരേ വളംതന്നെ ചേര്‍ക്കാതെ പലതരം വളം പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. ജീവാണുവളങ്ങളായ പിജിപി.ആര്‍ മിക്‌സ് 1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുന്നോട്ടു നയിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago