നഗരാസൂത്രണ വകുപ്പില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം
.
നഗര, ഗ്രാമാസൂത്രണ വകുപ്പില്‍ പ്ലാനര്‍ അസോസിയേറ്റ്, പ്ലാനിങ് അസിസ്റ്റന്റ് (ജി.ഐ.എസ്), കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ജി.ഐ.എസ്), കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫിസ്) തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. നഗര, ഗ്രാമാസൂത്രണത്തില്‍ ബിരുദാനന്തര ബിരുദമാണ് പ്ലാനര്‍ അസോസിയേറ്റിനു വേണ്ട യോഗ്യത. ശമ്പളം 35,000 രൂപ.
ജ്യോഗ്രഫി, ജിയോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ജി.ഐ.എസ് സോഫ്റ്റ്‌വെയറില്‍ പ്രാവീണ്യവും അല്ലെങ്കില്‍ റിമോട്ട് സെന്‍സിങ്ങിലോ ജി.ഐ.എസിലോ ബിരുദവും ജി.ഐ.എസില്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് പ്ലാനിങ് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം. ശമ്പളം മുപ്പതിനായിരം രൂപ.
സിവില്‍ എന്‍ജിനിയറിങ്ങിലോ ആര്‍ക്കിടെക്ചറിലോ ഡിപ്ലോമയുള്ളവര്‍ക്ക് കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ജി.ഐ.എസ്) തസ്തികയിലേക്ക് അപേക്ഷിക്കാം.
ശമ്പളം ഇരുപതിനായിരം രൂപ. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യവും എം.എസ് ഓഫിസ്, ഡി.ടി.പി മലയാളം, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫിസ്) തസ്തികയില്‍ അപേക്ഷിക്കാം. ശമ്പളം പതിനയ്യായിരം രൂപ.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത സംബന്ധിച്ച വിവരങ്ങളുമടങ്ങുന്ന അപേക്ഷ ഏപ്രില്‍ 20ന് മുന്‍പു ചീഫ് ടൗണ്‍ പ്ലാനര്‍ (പ്ലാനിങ്), ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫിസ് (പ്ലാനിങ്), മൂന്നാംനില സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003 എന്ന വിലാസത്തിലോ രുേുഹമിിശിഴസലൃമഹമാ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."