ഏഴ് പതിറ്റാണ്ടിലെ ജീവിതത്തിനൊടുവില്‍ മരണത്തിലും അവര്‍ ഒന്നിച്ചു...
ലണ്ടന്‍: പ്രണയത്തിന്റെയും കുഞ്ഞുകുഞ്ഞു വഴക്കുകളുടേയും ഏഴ് പതിറ്റാണ്ടാണ് അവര്‍ ഒന്നിച്ചു കഴിഞ്ഞത്. വഴിയിലെവിടെയോ വെച്ച് പ്രിയപ്പെട്ടവന്‍ മറവിയുടെ ആഴക്കടലിലേക്ക് ആണ്ടു പോയിട്ടും അവരുടെ പ്രണയം തളര്‍ന്നില്ല. പ്രായത്തിന്റെ അവശത വകവെക്കാതെ ഓര്‍മകളിലേക്ക് അയാളെ ചേര്‍ത്തു പിടിച്ചു. ഒടുവില്‍ മരണത്തിലും അവര്‍ ഒന്നിച്ചു. പ്രിയപ്പെട്ടവന്‍ വിടപറഞ്ഞ് നാലു മിനുട്ടുകള്‍ക്കകം അവരും മരണത്തിന്റെ നിശബ്ദതയിലേക്ക് നീങ്ങി.
ബ്രിട്ടനിലാണ് സംഭവം. 93കാരനായ വില്‍ഫ് റസലും ഭാര്യ വെറ(91)യുമാണ് അനശ്വരപ്രണയത്തിന്റെ നേര്‍സാക്ഷ്യമായത്.
വര്‍ഷങ്ങളായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു വില്‍ഫ്. പ്രിയപ്പെട്ടവന്റെ ഓര്‍മത്താളുകളില്‍ നിന്ന് തന്റെ ചിത്രം മാഞ്ഞുപോയത് വെറക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ ആഘാതത്തില്‍ രോഗിയായിപ്പോയി വെറ. എന്നിട്ടും ഓര്‍മയുടെ ഒരു നേര്‍ത്ത ചീളെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ പ്രിയതമന് അവര്‍ കൂട്ടിരുന്നു.
പ്രണയത്തിന്റെയും കുഞ്ഞുകുഞ്ഞു വഴക്കുകളുടേയും ഏഴ് പതിറ്റാണ്ടാണ് അവര്‍ ഒന്നിച്ചു കഴിഞ്ഞത്. ഒടുവില്‍ മരണത്തിലും അവര്‍ ഒന്നിച്ചു. പ്രിയപ്പെട്ടവന്‍ വിടപറഞ്ഞ് നാലു മിനുട്ടുകള്‍ക്കകം അവരും മരണത്തിന്റെ നിശബ്ദതയിലേക്ക് നീങ്ങി.
ഒടുവില്‍ വിങ്സ്റ്റണിലെ കെയര്‍ ഹോമില്‍ വില്‍ഫ് ഈ ലോകത്തോട് വിട ചൊല്ലുമ്പോള്‍ സമീപമുള്ള ആശുപത്രിയില്‍ പതിയെ മരണത്തോട് അടുക്കുകയായിരുന്നു വെറ. നാലു മിനുട്ട് വ്യത്യാസത്തിലാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. പ്രാദേശിക സമയം പുലര്‍ച്ചെ 6.50നായിരുന്നു വില്‍ഫിന്റെ മരണം. കണ്ണടയുന്ന നിമിഷത്തിലും വില്‍ഫിനെ കുറിച്ചാണ് വെറ അന്വേഷിച്ചതെന്ന് പേരമകള്‍ പറഞ്ഞു. ഞങ്ങള്‍ ഏറ്റവും നല്ല ജോഡികളായിരുന്നില്ലേ എന്നും അവര്‍ ചോദിച്ചു. ഡിമന്‍ഷ്യ മൂറ്#ഛിച്ച് വില്‍ഫിനെ കെയര്‍ഹോമിലേക്കു മാറ്റുന്നതു വരെ ഇവര്‍ ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ലെന്നും മക്കള്‍ പറയുന്നു.
തന്റെ 18ാം വയസ്സിലാണ് വില്‍ഫ് വെറയെ കാണുന്നത്. വെറക്ക് അന്ന് പ്രയം പതിനാറ്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു വില്‍ഫ്.
രണ്ട് മക്കളും അഞ്ച് പേരമക്കളും അവര്‍ക്ക് ഏഴുമക്കള്‍ നാലാം തലമുറയില്‍ രണ്ടു പേരും ഇങ്ങനെയാണ് വില്‍ഫിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."