HOME
DETAILS

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോയില്‍ ഇരട്ടസ്‌ഫോടനം: 10 മരണം

  
backup
April 04 2017 | 06:04 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97


മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മെട്രോ റെയിലിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. 50 ലേറെ പേര്‍ക്ക് പരുക്കേറ്റതായി സിറ്റി ഗവര്‍ണേഴ്‌സ് പ്രസ് സര്‍വിസ് മേധാവി ആന്‍ഡ്രി കിബിതോവ് പറഞ്ഞു. സെന്നായ പ്‌ളോഷന്റ്- ടെക്‌നോളജിക്‌ഹെഷ്‌കി ഇന്‍സ്റ്റിട്ട്യൂട്ട് സ്റ്റേഷനുകള്‍ക്കിടെയാണ് സ്‌ഫോടനം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓരോ സ്റ്റേഷനുകളിലും ഓരോ സ്‌ഫോടനങ്ങള്‍ വീതം നടന്നതായാണ് വിവരം. പരുക്കേറ്റവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടും.
സ്‌ഫോടനമാണ് നടന്നതെന്നും യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്നും റഷ്യന്‍ നാഷനല്‍ ആന്റി ടെററിസ്റ്റ് കമ്മിറ്റി മേധാവി ആന്‍ഡ്രെയ് പ്രെഷ്‌ഡോംസ്‌കി പറഞ്ഞു. എന്നാല്‍ റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഭീകരാക്രമണമാണ് നടന്നതെന്ന് വ്യക്തമാക്കി. മെട്രോസ്റ്റേഷനില്‍ നിന്ന് പരുക്കേറ്റവരെ പുറത്തുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമൂഹിക മാധ്യമങ്ങളും ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്തിയപ്പോഴാണ് സ്‌ഫോടനമെന്നത് ശ്രദ്ധേയമാണ്. എക്‌ണോമിക് ഫോറത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. സ്‌ഫോടനത്തെ കുറിച്ച് പഴുതടച്ച അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രാദേശിക സര്‍ക്കാര്‍ പറഞ്ഞു. സ്‌പെഷല്‍ സര്‍വിസ് മേധാവിയോട് സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി വ്‌ളാദ്മിര്‍ പുടിന്‍ വ്യക്തമാക്കി.
ബെലാറസ് പ്രസിഡന്റ് അലെക്‌സാണ്ടര്‍ ലുകാഷെന്‍കോയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്.
ഭീകരവാദം ഉള്‍പ്പെടെ സാധ്യമായ എല്ലാ കാരണങ്ങളെ കുറിച്ചും അന്വേഷിക്കുമെന്നും ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. പുടിന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരത്തിനു പുറത്താണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.


തിരക്കേറിയ മെട്രോസ്റ്റേഷന്‍
ലോകത്തിലെ ഏറ്റവും തിരക്കുള്ള 19-ാമത്തെ മെട്രോസ്റ്റേഷനിലാണ് സ്‌ഫോടനം. 20 ലക്ഷത്തിലേറെ യാത്രക്കാരാണ് ദിവസവും യാത്രചെയ്യുന്നത്.
2010 ല്‍ മോസ്‌കോ മെട്രോയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചിരുന്നു.
2009 ല്‍ മോസ്‌കോ-സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 27 പേര്‍ മരിക്കുകയും 130 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago