HOME
DETAILS

പി.എസ്.സിക്കാര്യത്തിലെ ഹക്‌സ്‌ലിക്കാര്യം

  
backup
June 11 2018 | 20:06 PM

psc-karyathile

കേരള പി.എസ്.സിയെക്കുറിച്ചു സംസാരിക്കാന്‍ ആല്‍ഡസ് ഹക്‌സ്‌ലിയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നുണ്ടോ? അറിഞ്ഞിരിക്കണമെന്ന് അത്ര നിര്‍ബന്ധമൊന്നുമില്ലെന്നൊക്കെ ആര്‍ക്കെങ്കിലും തോന്നിയാലും കെ.യു അരുണന്‍ മാഷ് അതു സമ്മതിച്ചു തരില്ല. സാങ്കേതിക സര്‍വകലാശാലാ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദര്‍ പി.എസ്.സിയുടെ കാര്യങ്ങളിലേക്കു കടന്ന് സരസമായി കത്തിക്കയറുന്നതിനിടയിലാണ് ഈ ചോദ്യമെടുത്തിട്ട് ഖാദറിനെ ഒന്നു വിരട്ടാന്‍ ശ്രമിച്ചത്. കിട്ടാന്‍ പോകുന്ന ഉദ്യോഗവുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഉദ്യോഗാര്‍ഥികളെ പി.എസ്.സി ഇന്റര്‍വ്യൂ ബോര്‍ഡ് ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഖാദര്‍. ഇന്റര്‍വ്യൂവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഭംഗിയായി ഉത്തരം പറഞ്ഞ ഒരു ഉദ്യോഗാര്‍ഥിക്കു നേരെ അവസാനമായി ഒരു ചോദ്യം വന്നു. അല്‍ക്കാപുല്‍ക്കോയെക്കുറിച്ച് എന്തറിയാമെന്ന്. നിയമനം നല്‍കാതിരിക്കാന്‍ കരുതിക്കൂട്ടി ചെയ്യുന്നതാണിതെന്ന് ഖാദര്‍. ഇങ്ങനെ പി.എസ്.സിയുടെ ക്രൂരകൃത്യങ്ങള്‍ വിവരിച്ച് ഖാദര്‍ മുന്നേറുമ്പോള്‍ അരുണന്‍ മാഷിലെ മുന്‍ പി.എസ്.സി മെംബര്‍ പ്രകോപിതനായതുകൊണ്ടോ എന്തോ ഒരു ചോദ്യം വന്നു. ആല്‍ഡസ് ഹക്‌സ്‌ലിയുടെ ' ബ്രേവ് ന്യൂ വേള്‍ഡ് ' വായിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. 'നിഷേധത്തിന്റെ നിഷേധം' പോലുള്ള കടുകടുപ്പന്‍ മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ വരെ വായിച്ചുപഠിച്ച ഖാദര്‍ ഓര്‍ത്തെടുക്കുന്നതിനിടയില്‍ അടുത്ത ചോദ്യവും വന്നു. 'ബ്രേവ് ന്യൂ വേള്‍ഡ് റീ വിസിറ്റഡ്'വായിച്ചിട്ടുണ്ടോ എന്ന്. 

പെട്ടെന്നൊരുത്തരം ഈ ചോദ്യത്തിനും ഖാദറിനുണ്ടായില്ല. അടുത്ത തവണ സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ഹൂ ഈസ് ഹൂ വായിച്ചിട്ടു വരാമെന്ന് ഖാദര്‍. മാഷ് പി.എസ്.സി അംഗമായിരുന്ന കാര്യം മനസാവാചാ കര്‍മണാ അറിയില്ലെന്നും ഖാദര്‍ പറഞ്ഞുനോക്കിയിട്ടും അരുണന്‍ അടങ്ങിയില്ല. ഹക്‌സ്‌ലിയെക്കുറിച്ചും മറ്റും അദ്ദേഹം ചിലതു പറയുക തന്നെ ചെയ്തു.
പ്രസംഗത്തില്‍ ഇടപെട്ട പുതിയ അംഗം സജി ചെറിയാന് ഖാദര്‍ സംസാരിക്കാന്‍ അവസരം നല്‍കി. അതിനൊരു 'വര്‍ഗപരമായ' കാരണവും ഖാദര്‍ പറഞ്ഞു. സജി ചെറിയാനെപ്പോലെ ഖാദറും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഉല്‍പ്പന്നമാണ്. അപ്പോള്‍ പിന്നെ അനുഭാവം കാട്ടണം. എന്നാല്‍ കിട്ടിയ അവസരത്തില്‍ സജി ചെറിയാന്‍ ഖാദറിനും യു.ഡി.എഫിനുമെതിരേ പറയാനുള്ളതു പറഞ്ഞു. ആധുനിക ശാസ്ത്ര, സാങ്കേതിക വിദ്യകള്‍ക്കൊപ്പം സഞ്ചരിക്കുന്നയാള്‍ കൂടിയാണ് ഖാദര്‍. അതുകൊണ്ട് പുതിയ വിദ്യകളുടെ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സൂക്ഷ്മജീവികള്‍ക്കു പേറ്റന്റ് നല്‍കുകയാണെങ്കില്‍ ചില സ്ഥാപനങ്ങള്‍ നല്ല കുട്ടികളുടെ വിത്തുകള്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കും. അതുകൂടി വന്നാല്‍ അദ്ധ്വാനം തീര്‍ത്തും ഇല്ലാതാകുമെന്നും എല്ലാം മിച്ചമൂല്യമാകുമെന്നും പണ്ട് അദ്ധ്വാനിക്കുന്ന വര്‍ഗത്തിന്റെ മാത്രം ആളായിരുന്ന ഖാദറിന്റെ സിദ്ധാന്തം.
കേരള കോണ്‍ഗ്രസെന്നാല്‍ റബര്‍ രാഷ്ട്രീയമാണന്നാണ് നമ്മളൊക്കെ കേട്ടുപഠിച്ചത്. പണ്ടൊക്കെ അവര്‍ രണ്ടു മുന്നണികളിലായി നിന്നാലും റബറിന്റെ കാര്യം വന്നാല്‍ റബര്‍ ഷീറ്റിന്റെ കെട്ടുപോലെ ചേര്‍ന്ന് ഒറ്റക്കെട്ടായി നില്‍ക്കുമായിരുന്നു. എന്നാല്‍ കാലം മാറുമ്പോള്‍ കേരള കോണ്‍ഗ്രസും മാറുമല്ലോ. പ്രത്യേകിച്ച് കെ.എം മാണിയുടെ പാര്‍ട്ടി ഒരുവശത്തും പി.സി ജോര്‍ജ് മറുവശത്തുമാകുമ്പോള്‍. റബറിനും റബര്‍ കര്‍ഷകര്‍ക്കും വേണ്ടി മോന്‍സ് ജോസഫ് വാദിക്കുമ്പോള്‍ തനിക്കിപ്പോള്‍ റബര്‍ കണ്ടുകൂടെന്ന് ജോര്‍ജ്. റബറൊക്കെ വെട്ടിമാറ്റി ഉപകാരമുള്ള മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നതാണ് നല്ലതെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. ചോദ്യോത്തരവേളയില്‍ അവയവദാനം ചര്‍ച്ചാവിഷയമായപ്പോള്‍, രാഷ്ട്രീയത്തില്‍ അവയവം കട്ടുകൊണ്ടുപോകുന്നത് കൂടിവരികയാണെന്ന് ജോര്‍ജ്. വലിയ പാര്‍ട്ടികളുടെ അവയവം ചെറിയ പാര്‍ട്ടികള്‍ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്നും ജോര്‍ജ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  9 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  9 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  9 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  9 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  9 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  9 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  9 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  9 days ago