ഉസ്മാന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആലുവ എടത്തലയില്‍ പൊലിസ് മര്‍ദനത്തിന് ഇരയായ ഉസ്മാന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ഉസ്മാനെ മര്‍ദിച്ച പൊലിസ് ഉദ്യേഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലിസ് മര്‍ദനത്തില്‍ ഉസ്മാന്റെ താടിയെല്ല് പൊട്ടിയതായും ശരീരമാസകലം പരുക്കുകളേറ്റതായും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്ത് തിരിച്ചെത്തിയ ഉസ്മാന്റെ തുടര്ജീവിതത്തെപ്പോലും സാരമായി ബാധിക്കുന്ന വിധത്തിലുള്ള മര്‍ദ്ദനമാണ് ഏറ്റിട്ടുള്ളത്. വൃദ്ധരായ മാതാപിതാക്കളടങ്ങിയ അദ്ദേഹത്തിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
ഉസ്മാനെ തല്ലിച്ചതച്ച പൊലിസുകാര്‍ക്കെതിരേ നിസാര നടപടികള്‍ മാത്രമാണ് കൈക്കൊണ്ടിട്ടുള്ളത്. ഉസ്മാനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡിലാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."