വ്യാജ വിസ നല്കി തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍
കൊച്ചി: വ്യാജ വിസ നല്കി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം, കഴക്കൂട്ടം, പെരുമാതുറ നസീബ് മന്‍സിലില്‍ നസീബ് നാസര്‍ (32) ആണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് പിടികൂടിയത്. മെറിഡിയന് കണ്‍സല്‍ട്ടന്‍സി എന്ന വ്യാജ സ്ഥാപനത്തിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും 22 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായി പൊലിസ് പറഞ്ഞു.
പണം വാങ്ങിയ ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് വ്യാജ വിസ നല്‍കുകയും വിസ ഉപയോഗിച്ച് ജോലിക്കായി സിംഗപ്പൂര്‍, ഇന്ത്യോനേഷ്യ എന്നിവിടങ്ങളില്‍ ജയിലില്‍ അടക്കപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. 2016ല്‍ കണ്ണൂര്‍ സ്വദേശി സുരേഷിന്റെ പരാതി പ്രകാരം കേസെടുത്ത് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നിന്നും ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ നസീബിനെ എയര്‍പ്പോര്‍ട്ട് ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച് എറണാകുളം സെന്‍ട്രല്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."