മെയ്ദിനാഘോഷം:തൊടുപുഴയില്‍; വിപുലമായ പരിപാടികള്‍
തൊടുപുഴ: സാര്‍വദേശീയ തൊഴിലാളിദിനമായ മെയ്ദിനം തൊടുപുഴയില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കും. ഇതിനായി സംഘാടകസമിതി രൂപീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി യോഗം ഉദ്ഘാടനം ചെയ്തു. എം കുമാരന് അധ്യക്ഷനായി.
മുഹമ്മദ് ഫൈസല്‍(ചെയര്മാന്), ടി ആര് സോമന്(കണ്‍വീനര്‍), എം കുമാരന്(ട്രഷറര്‍), വി എസ് പ്രിന്‍സ് (മത്സരങ്ങളുടെ ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന 101 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
ദിനാഘോഷത്തിന്റെ ഭാഗമായി കായികമത്സരങ്ങള്‍, പ്രകടനം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ഫുട്ബോള്‍, വോളിബോള്‍, കബഡി, വടംവലി, ഷട്ടില്‍, ചെസ്, കാരംസ്, ഓട്ടമത്സരം, നടത്തമത്സരം എന്നിങ്ങനെ കായിക ഇനങ്ങളുണ്ടാവും.
11, 12, 13 തീയതികളില്‍ ഏരിയാതല മത്സരങ്ങളും 18, 19, 20 തീയതികളില്‍ ജില്ലാതല മത്സരങ്ങളും നടക്കും. ഏരിയാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും ടീമുകളും ഏപ്രില്‍ ഒമ്പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."