അധ്യാപികയെ അപമാനിച്ച സംഭവം ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി.സി.സിയും പ്രതിപക്ഷനേതാവും
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തി കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് ഡയറക്ടര്‍ ഡോ: ടി. വിജയലക്ഷ്മിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും മൂക്കിനുതാഴെ സര്‍വകലാശാല പി.വി.സി.യുടെ ഓഫീസിനുളളില്‍ ഒരു അധ്യാപിക അപമാനിക്കപ്പെട്ടുവെന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഇതില്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ അടിയന്തരമായും ഇടപെടണമെന്ന് ഹസന് ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ ഗുണ്ടായിസം കേരളത്തിലെ വിദ്യാഭ്യാസമേഖലയെ തകര്‍ക്കും. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണനടപടികള്‍ സ്വീകരിക്കാനും അധ്യാപികയായ ഡയറക്ടര്‍ക്ക് സംരക്ഷണം ഉറപ്പാക്കാനും ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂനിവേഴ്സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട ഏഴുലക്ഷം രൂപയുടെ ബില്‍ ചട്ടവിരുദ്ധമായി ഒപ്പിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് സിന്‍ഡിക്കേറ്റംഗം എ.എ. റഹീമിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഐക്കാര്‍ മുറിയില്‍ തടഞ്ഞുവച്ചു വധഭീഷണി മുഴക്കിയതെന്നും കിരാതവും നിന്ദ്യവുമായ ഈ നടപടിക്കെതിരെ പൊതുജനമനഃസാക്ഷി ഉണരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."