ആനച്ചാലില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു
അടിമാലി : ആനച്ചാല്‍ - മൂന്നാര്‍ റോഡില്‍ ആല്‍ത്തറയ്ക്ക് സമീപം നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടം മണ്ണിടിച്ചിലില്‍ തകര്‍ന്നു വീണു.
ഹോംസ്റ്റേയ്ക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടമാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ നിലംപൊത്തിയത്. ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആനച്ചാല്‍ മേക്കോടയില്‍ ശാര്‍ഘ്തരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്.
റോഡടക്കം ഇനിയും ഇടിഞ്ഞ് താഴുവാന്‍ സാധ്യതയുള്ളതിനാല്‍ സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കീഴ്ക്കാംതൂക്കിയ പ്രദേശത്ത് നിര്‍മ്മിച്ച് കെട്ടിടത്തിന്റെ അടിവശത്തുനിന്നും മണ്ണിടിഞ്ഞ് താഴുകയായിരുന്നു. തുടര്‍ന്ന് കെട്ടിടം പൂര്‍ണ്ണമായി നിലംപതിച്ചു. കുത്തിറക്കാമയ പ്രദേശത്ത് അശാസ്ത്രീയമായ നിര്‍മ്മാണമാണ് കെട്ടിടം തകരാന്‍ കാരണമാതത്. കെട്ടിടം നിര്‍മ്മിച്ചുവന്നത് അനധികൃതമായാണെന്ന് സൂചനയുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ പ്രദേശത്ത് ഇനിയും മണ്ണിടിയുവാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാല്‍ റോഡടക്കം ഇടിഞ്ഞ് താഴും.
സമീപത്തുള്ള മറ്റ് കെട്ടിടങ്ങളും അപകടഭീഷിണിയിലാണ്. ദേവികളം സബ് കളക്ടര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും വെള്ളത്തുവല്‍ പൊലിസും ഫയര്‍പോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."