ശമ്പള പരിഷ്കരണ കുടിശ്ശിക നിഷേധത്തിനെതിരേ ജീവനക്കാര്‍ പണിമുടക്കും: സെറ്റോ
മലപ്പുറം: കഴിഞ്ഞ ഒന്നുമുതല്‍ ലഭ്യമാകേണ്ട ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സെറ്റോ ചെയര്മാന് എന്‍.രവികുമാര്‍ അറിയിച്ചു. പത്തിനകം കുടിശ്ശിക വിതരണം ചെയ്യാത്ത പക്ഷം ധനകാര്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള കുടിശ്ശികയുടെ വെട്ടിക്കുറച്ച പലിശ പുനഃസ്ഥാപിക്കുക, ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുക, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് വി.പി ദിനേശ് അധ്യക്ഷനായി. എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്, കെ.സുന്ദരന്‍, കെ.അബ്ദുല്‍ മജീദ്, കെ.എല്‍ ഷാജു, കെ.പി സാദിഖലി, എം.പി അബ്ദുല്‍ റഷീദ്, എ.മുഹമ്മദ് ബഷീര്‍, കെ.പി പ്രമോദ്, കെ.അന്‍വര്‍ സാദത്ത്, കെ.പി രാജീവന് സംസാരിച്ചു. കലക്ട്രേറ്റ് മാര്‍ച്ചിന് ശിവദാസ് പിലാപ്പറമ്പില്‍, എ.ഗോപാലകൃഷ്ണന്, എം.പ്രസന്ന ചന്ദ്രന്, ടി. റോയി തോമസ്, മനോജ് ജോസ്, എം.പി സോമശേഖരന്‍, വൈ. ഷാജി, എ.കെ അഷ്റഫ്, സി.വിഷ്ണുദാസ്, ഇ.അബ്ദുല്‍ കരീം, കെ.ഷബീറലി, ടി.ഹബീബ് റഹ്മാന്, വി.എസ് പ്രമോദ്, എന്‍.മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."