ഭക്ഷ്യ സുരക്ഷാ പ്രചാരണത്തിന് വണ്ടൂരില്‍ തുടക്കമായി
വണ്ടൂര്‍: ഭക്ഷ്യ സുരക്ഷാ പഞ്ചായത്തായി തെരഞ്ഞെടുത്ത വണ്ടൂരില്‍ പ്രചാരണ പരിപാടിക്ക് തുടക്കമായി. മലപ്പുറം ഭക്ഷ്യ സുരക്ഷാ വകുപ്പ്, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവര്‍ക്കായി ജൈവകൃഷി, പോഷകാഹാരം, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ചുള്ള വിവിധ സെമിനാറുകള്‍ നടന്നു. ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുഗുണന്‍ അധ്യക്ഷനായി. പ്രകൃതി ദത്ത കീടനാശിനി നിയന്ത്രണത്തില്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജുനൈദ് ക്ലാസെടുത്തു. ഡോ. ടിന്റു, ഡോ. ലക്ഷ്മി, ഫുഡ് സേഫ്റ്റി ഓഫിസര്‍ സി.എ ജനാര്‍ദ്ദനനന്‍ എന്നിവര്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്കായി ഡോ. ഗോപിക ക്ലാസെടുത്തു. ജില്ലയില്‍ വണ്ടൂരിന് പുറമെ മക്കരപറമ്പ്, കോഡൂര്‍, പൊന്‍മുണ്ടം എന്നീ പഞ്ചായത്തുകളേയും ഭക്ഷ്യ സുരക്ഷ പഞ്ചായത്തായി തെരഞ്ഞെടുത്തിട്ടുണ്ട്. ഭക്ഷണസ്ഥാപനങ്ങളിലും, കൃഷിയിടത്തിലും പരിശോധന, കുടിവെള്ള പരിശോധന, ലൈസന്‍സ് മേള എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."