HOME
DETAILS

ജീവനക്കാരുടെ കുറവ് പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സിയില്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

  
backup
April 04 2017 | 21:04 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%a8


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
നല്ല രീതിയില്‍ സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സര്‍വിസുകള്‍ വെട്ടികുറച്ചതോടെ ഡ്രൈവറടക്കമുള്ള ജീവനക്കാരെ മറ്റു ജീവനക്കാരെ മറ്റു ഡിപ്പോകളിലേക്ക് സ്ഥലം മാറ്റി പെരിന്തല്‍മണ്ണ ഡിപ്പോയെ തകര്‍ക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് യാത്രക്കാരും സാമൂഹ്യപ്രവര്‍ത്തകരും ആരോപിക്കുന്നു.
വരുമാനം വര്‍ധിപ്പിക്കാനെന്ന പേരില്‍ മേലുദ്യോഗസ്ഥര്‍ നല്‍കുന്ന ഉത്തരവുകള്‍ നടപ്പിലാക്കുന്നതിന്റെ ഫലമായാണ് സ്ഥലമാറ്റങ്ങളെന്നാണ് വിശദീകരണം. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഇവിടെ നിന്നുള്ള പല സര്‍വിസുകളും മുടങ്ങല്‍ പതിവായിരിക്കുകയാണ്. 51 സര്‍വിസുള്ള ഇവിടെ നിന്ന് 40-42 സര്‍വിസുകളാണ് ദിനംപ്രതി പോയിക്കൊണ്ടിരിക്കുന്നത്. ഇത് തന്നെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അധിക ജോലി ചെയ്യാന്‍ തയാറാവാത്തത് കൊണ്ടായിരുന്നു. നേരത്തെ പത്ത് ഡ്രൈവര്‍മാരെ മലപ്പുറം ഡിപ്പോയിലേക്ക സ്ഥലം മാറ്റി.
അടുത്തിടെയായി അഞ്ചു ഡ്രൈവര്‍മാരെ ഗുരുവായൂരിലേക്ക് സ്ഥലം മാറ്റി. അഞ്ചു പേര്‍ വിരമിച്ചു. ബസ് അപകടത്തെതുടര്‍ന്ന് ഒരാളുടെ ലൈസന്‍സ് താല്‍കാലികമായി തടഞ്ഞുവച്ചു. കൂടുതല്‍ ഡ്രൈവര്‍മാര്‍ മാറി നില്‍ക്കേണ്ടി വന്നതോടെ സര്‍വിസുകളുടെ എണ്ണം 32 ആയി ഇനിയും കുറയും. കൂടുതല്‍ വരുമാനമുള്ള റൂട്ടുകളാണ് ഇത്തരത്തില്‍ പലപ്പോഴും നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നത്. എറെ മുറവിളികള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന വളാഞ്ചേരി റൂട്ടിലെക്കായി ഇപ്പോള്‍ ഒരു ബസ് മാത്രമാണുള്ളത്. പൊന്നാനി ഡിപ്പോയില്‍ നിന്ന് രണ്ടു ബസുകള്‍ ഈ റൂട്ടിലോടുന്നതാണ് യ്ാത്രക്കാര്‍ക്ക് ഏറെ ആശ്വാസം.
കണ്ടക്ടര്‍മാരും ബസ്സും റെഡിയാണെങ്കിലും ഡ്രൈവര്‍മാരില്ലാത്തതിനാല്‍ പുറപ്പെടാനാകുന്നില്ല. ഇതിനെല്ലാം പുറമേ വെള്ള ക്ഷാമവും ജീവനക്കാരെ വലച്ചിരിക്കുകയാണ്. കിണറും വെള്ളവുണ്ടെങ്കിലും മോട്ടോര്‍ പമ്പ് കേടായതിനാല്‍ പുറത്ത് നിന്നാണ് വെള്ളമെത്തിക്കുന്നത്.
ദിനംപ്രതി 20000 ലിറ്റര്‍ വെള്ളം വേണ്ടപ്പോള്‍ നിലവില്‍ 8,000 ലിറ്റര്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ തള്ളി നീക്കുന്നത്. വാഹനങ്ങള്‍ കഴുകി വൃത്തിയാക്കുന്നത് വെള്ളമില്ലാത്തതിനാല്‍ കുറച്ചിരിക്കുകയാണ്.
പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം ഡിപ്പോ തന്നെ അന്‍പത് കോടി രൂപക്ക് പണയപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago