യുവാക്കള്‍ രംഗത്തിറങ്ങി; വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി തുടങ്ങി
തൃക്കരിപ്പൂര്‍: ഓവുചാലില്‍ മണലും മാലിന്യവും നിറഞ്ഞ് റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ യുവാക്കള്‍ രംഗത്തിറങ്ങി. വെള്ളം ഒഴുക്കി കളയാനുള്ള പരിഹാര നടപടിക്കും തുടക്കമായി. തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ പ്രധാന റോഡില്‍ മുനവിര്‍ മദ്‌റസക്കു സമീപമാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടു തുടങ്ങിയത്. വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പരിസരത്തെ കടകള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെയാണ് മുനവിര്‍ നഗറിലെയും തട്ടാനിച്ചേരിയിലെയും യുവാക്കള്‍ രംഗത്തെത്തിയത്.
മെക്കാഡം ടാറിങിന്റെ ഭാഗമായി റോഡ് ഉയര്‍ത്തിയതും പഴയ റോഡിന്റെ അവശിഷ്ടങ്ങള്‍ ഓവുചാലില്‍ വെള്ളം ഒഴുകിപ്പോകുന്നത് തടയാന്‍ കാരണമായി. യുവാക്കളുടെ പരിശ്രമം കണ്ടതോടെ പഞ്ചായത്തും മെക്കാഡം ടാറിങ് കരാറുകാരനും രംഗത്തെത്തി. മണ്ണില്‍ മൂടിയ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മാറ്റി കൊടുക്കാന്‍ കരാറുകാരനും തൊഴിലുറപ്പു തൊഴിലാളികളെ അനുവദിക്കാന്‍ പഞ്ചായത്തും രംഗത്തെത്തിയതോടെ വൃത്തിയാക്കല്‍ പ്രവര്‍ത്തിക്ക് വേഗത കൂടി. ഇന്നലെ യുവാക്കള്‍ക്കൊപ്പം മെക്കാഡം ടാറിങ് കരാറുകാരന്റെ തൊഴിലാളികളാണ് സഹായത്തിനായി ഉണ്ടായിരുന്നത്. ഇന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒപ്പം കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."