HOME
DETAILS
MAL
'ന്തായാലും വോട്ട് ചെയ്യണം'
backup
April 04 2017 | 21:04 PM
മലപ്പുറം: വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് തടത്തുന്ന 'സ്വീപ് ' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബുള്ളറ്റ് റാലി നടത്തി. ജില്ലാ കലക്ടര്‍ അമിത് മീണ റാലിക്കു നേതൃത്വം നല്കി.
വൈകിട്ട് നാലിന് എം.എസ്.പി സ്കൂള്‍ ഗ്രൗണ്ട് പരിസരത്തുനിന്നാരംഭിച്ച റാലി കോട്ടപ്പടി, പൂക്കോട്ടൂര്‍, വള്ളുവമ്പ്രം, കൊണ്ടോട്ടി, കുന്നുംപുറം, വേങ്ങര, പാണക്കാട് വഴി മലപ്പുറം സിവില്‍ സ്റ്റേഷന് പ്രധാന കവാടത്തിനു സമീപം സമാപിച്ചു. വള്ളുവമ്പ്രം, വേങ്ങര എന്നിവിടങ്ങളില്‍ റാലിക്കു സ്വീകരണം നല്കി.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കുക, ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ധിപ്പിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."