HOME
DETAILS
MAL
വൈദ്യുതി ചാര്‍ജ് വര്‍ധന ഈ വര്‍ഷം തന്നെ
backup
June 12 2018 | 23:06 PM
തിരുവനന്തപുരം: വന്‍ സാമ്പത്തിക ബാധ്യത നേരിടുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കാന്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം ആറുമാസത്തിനുള്ളില്‍ ഉണ്ടാകും. ഈ വര്‍ഷം തന്നെ വൈദ്യുതി ചാര്‍ജ് വര്‍ധന നടപ്പാക്കിയില്ലെങ്കില്‍ പിന്നെയും ഒരു വര്‍ഷംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള സുപ്രഭാതത്തോടു പറഞ്ഞു. അടുത്തവര്‍ഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകാലത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പിനു മുന്‍പ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."