ട്രൈബല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മാണം പാതിവഴിയില്‍
കുറ്റ്യാടി:കാവിലുംപാറ മരുതോങ്കര പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ വന്‍ വികസന സാധ്യതകള്‍ക്ക് വഴി തുറക്കുമായിരുന്ന കോതോട് ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ നിര്‍മാണം കടലാസില്‍ ഒതുങ്ങി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2007 ലാണ് സ്കൂളിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങുന്നത്.
സര്‍ക്കാരിന്റെ അനുമതിയോടെ അന്നത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതി സ്കൂളിന് വേണ്ടി വില നല്കി സ്വകാര്യ വ്യക്തികളില്‍നിന്നും പത്തേക്കറോളം ഭൂമി ഏറ്റെടുത്തു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. യു.ഡി.എഫ്.സര്‍ക്കാരിന്റെ ഭരണത്തില്‍ മന്ത്രി ഏ.പി.അനില്‍കുമാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് തറക്കല്ലിട്ടിരുന്നു.ഹയര്‍ സെക്കന്‍ഡറി നിലവാരത്തിലുള്ള സ്കൂളിനായി 44.25കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി ചടങ്ങില്‍ പങ്കെടുത്ത അന്നത്തെ സുപ്രണ്ടിങ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ പദ്ധതി തറക്കല്ലില്‍ ഒതുങ്ങുക മാത്രമാണ് ചെയ്തത്.സ്കൂളിന് വേണ്ടി ഏറ്റെടുത്ത സ്ഥലം ഇന്ന് കാടുമൂടി കിടക്കുകയാണ്.നിലവില്‍ വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."