ലാറ്ററല്‍ എന്‍ട്രി നിയമനം: എതിര്‍പ്പുമായി ഐ.എ.എസ് അസോസിയേഷന്‍
ന്യൂഡല്‍ഹി: മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറിതലത്തിലുള്ള തസ്തികകളിലേക്ക് സ്വകാര്യമേഖലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ ഉത്തര്‍പ്രദേശ് ഐ.എ.എസ് അസോസിയേഷന്‍. സര്‍ക്കാരിന്റെ തീരുമാനം അവിഹിത മാര്‍ഗങ്ങളിലൂടെ കാര്യങ്ങള്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് യു.പി ഐ.എ.എസ് അസോസിയേഷന്‍ സെക്രട്ടറി അലോക് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടികളില്‍ തങ്ങള്‍ക്കു ശക്തമായ എതിര്‍പ്പുണ്ട്. സര്‍ക്കാര്‍ സര്‍വീസിനു പുറത്തു കഴിവുള്ളവര്‍ ഇല്ല എന്നോ സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരെല്ലാം മിടുക്കരാണെന്നോ തങ്ങള്‍ക്ക് അഭിപ്രായമില്ല.
പക്ഷേ, ഉന്നതപദവികളിലേക്കു നേരിട്ടുള്ള അഭിമുഖത്തിലൂടെ നിയമനം നടത്തുന്ന രീതി അവിഹിത ഇടപെടലുകള്‍ക്കു വഴിവയ്ക്കുമെന്നും അലോക് കുമാര്‍ പറഞ്ഞു.
ഉന്നദ പദവികളിലേക്ക് സ്വതന്ത്രസ്ഥാപനമായ യു.പി.എസ്.സി മുഖേനയല്ലാതെ സര്‍ക്കാര്‍ നേരിട്ട് തന്നെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുപ്പ് സംവിധാനത്തെയും നിയമനത്തെയും കുറിച്ചു സംശയങ്ങള്‍ക്കിടയാക്കുന്നുണ്ടെന്ന് മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമനം മൂന്നുവര്‍ഷത്തേക്കും പിന്നീട് അഞ്ചുവര്‍ഷം വരെ നീട്ടുമെന്നുമുള്ള വ്യവസ്ഥയെയും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. കഴിവുള്ള പ്രതിഭാശാലികളായ ഉദ്യോഗസ്ഥര്‍ എന്തിന് മൂന്നുവര്‍ഷത്തേക്കു മാത്രം നിലവിലെ ജോലി കളഞ്ഞു സര്‍ക്കാര്‍ സര്‍വീസില്‍ കയറണമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ ചോദിച്ചു.
10 തസ്തകകളിലേക്ക് സംവരണം ഏര്‍പ്പെടുത്താത്ത സര്‍ക്കാര്‍ നടപടിയില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ അത്ഭുതം പ്രകടിപ്പിച്ചു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചു. ഇതൊരു നല്ല നീക്കമാണെന്നു തോന്നുന്നില്ല. ടൂത്ത് പേസ്റ്റ് വില്‍പ്പന നടത്തി പരിചയമുള്ള ഒരാളെയെ മറ്റുമേഖലയില്‍ പരിചയവും കഴിവും ഉള്ള ആളെയോ സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത പദവിയിലേക്കു പറ്റില്ലെന്നും മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നീക്കത്തെ കോണ്‍ഗ്രസ്, സി.പി.എം, എന്‍.സി.പി, ആര്‍.ജെ.ഡി എന്നീ കക്ഷികളും എതിര്‍ത്തിട്ടുണ്ട്. യു.പി.എസ്.സിയെ നോക്കുകുത്തിക്കായാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കാറുള്ള 10 തസ്തികകളിലേക്കാണ് സര്‍ക്കാര്‍ സര്‍വീസിലില്ലാത്തവരെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. റവന്യൂ, സാമ്പത്തിക കാര്യം, കൃഷി- സഹകരണം, കര്‍ഷക ക്ഷേമം, റോഡ് ഗതാഗതം, കപ്പല്‍ഗതാഗതം, വനം- പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, വ്യോമയാനം, വാണിജ്യം എന്നീ 10 മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പുറത്തുള്ളവരെ നിയമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."