തമിഴ്‌നാട് സ്വദേശിയെ സഹോദരന്‍ കൊലപ്പെടുത്തിയ സംഭവം; ആദ്യ ഭാര്യയ്ക്ക് ചിലവിന് നല്‍കാത്തത് ചോദ്യം ചെയ്യുന്നതിനിടെ
ബാലരാമപുരം: മുടവൂര്‍പാറയില്‍ കഴിഞ്ഞദിവസം രാത്രി തമിഴ്‌നാട് സ്വദേശിയെ സഹോദരന്‍ വെട്ടി കൊലപ്പെടുത്തിയത് ആദ്യ ഭാര്യയ്ക്ക് ചിലവിന് നല്‍കാത്തത് ചോദ്യം ചെയ്യുന്നതിനിടെയാണെന്ന് സൂചന.
പള്ളിച്ചല്‍ പൂങ്കോട് ശിശുപാലന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഫര്‍ണിച്ചര്‍ വ്യാപാരി തമിഴ്‌നാട് സ്വദേശി ശിവനെ (42) വെട്ടി കൊന്ന സംഭവത്തില്‍ അനുജന്‍ മുടവൂര്‍പ്പാറ വെട്ടുവേലില്‍ കുളത്തിന് സമീപം ശംഭുവിന്റെ വീട്ടില്‍ സംഗീതയെന്ന രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസിച്ചു വരുന്ന മരം വെട്ടുകാരനായ മുരുകനെ (40) ചോദ്യം ചെയ്തതിലാണ് കൊലപാതക കാരണം വ്യക്തമായത്. തിങ്കളാഴ്ച രാത്രി പത്തോടുകൂടിയാണ് നാടിനെ നടുക്കിയ കാലപാതകം നടന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി മുരുകന്‍ മുടവൂര്‍പ്പാറയില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് മുരുകന്റെ ആദ്യ ഭാര്യയിലെ മകനായ സുബ്ബരാജ് പള്ളിച്ചല്‍ പൂങ്കോട് എത്തുകയും ശിവനെ കണ്ട് മുരുകന്‍ തങ്ങള്‍ക്ക് ചിലവിന് നല്‍കുന്നില്ലെന്ന് പരിഭവവും പരാതിയും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മുരുകനുമായി സംസാരിക്കാം എന്ന് ശിവന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സുബ്ബരാജ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശിവന്റെ വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി ശിവനും മകന്‍ വിഷ്ണുവും സുബ്ബരാജിനൊപ്പം മുരുകന്‍ താമസിക്കുന്ന വിട്ടിലെത്തുകയായിരുന്നു.
തുടര്‍ന്ന് ശിവന്‍ മുരുകനെ ചോദ്യം ചെയ്യുകയും ഇതില്‍ കുപിതനായ മുരുകന്‍ മരം വെട്ടുന്ന വെട്ടുകത്തിയുമായി ശിവനെ ആക്രമിക്കുകയായിരുന്നു.
തലയ്ക്കും ശരീരത്തിലും കാലിനും ഗുരുതരമായി വെട്ടേറ്റ ശിവനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബാരാമപുരം പൊലിസ് എത്തി നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പിടിവലിക്കിടെ പരുക്കേറ്റ മുരുകനെ പൊലിസ് സാനിധ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
മരിച്ച ശിവന്റെ മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ധന്യ മരിച്ച ശിവന്റെ ഭാര്യയാണ്. ഒരു മകനും ഒരു മകളുമുണ്ട്. ബാലരാമപുരം പൊലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."