സെഗുണ്ട ബി ഡിവിഷനില്‍ ഒത്തുകളി ആരോപണം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ രണ്ടാം നിര ലീഗായ സെഗുണ്ട ബി ഡിവിഷനില്‍ ഒത്തുകളി ആരോപണം. ബാഴ്‌സലോണ ബി ടീമും എല്‍ദെന്‍സെയും തമ്മിലുള്ള മത്സരമാണ് വിവാദത്തിലായിരിക്കുന്നത്.
മത്സരത്തില്‍ 12-0നാണ് ബാഴ്‌സ വിജയിച്ചത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 8-0ന് മുന്നിലായിരുന്നു ടീം. എന്നാല്‍ ഇത് ഒത്തുകളിയിലൂടെയാണ് സംഭവിച്ചതെന്നാണ് ആരോപണം. എല്‍ദെന്‍സ് താരം ചീക്ക് സാദ് മത്സരശേഷം സഹകളിക്കാര്‍ക്കെതിരേ ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ബാഴ്‌സയല്ല ഇതിന് പിന്നില്ലെന്നും സാദ് പറഞ്ഞു. അതേസമയം ഏഷ്യയിലെ വമ്പന്‍ ഒത്തുകളി ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന. ബാഴ്‌സയ്ക്ക് ഇതേ കുറിച്ച് അറിവില്ലായിരുന്നെന്നും അവസരങ്ങള്‍ മുതലെടുക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും സാദ് പറഞ്ഞു. എല്‍ദെന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ താല്‍ക്കാലിക പ്രസിഡന്റ് ഡേവിഡ് അഗ്വിലാറും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
മത്സരത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് അഗ്വിലാര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ ടൂര്‍ണമെന്റ് ഇല്ലാതാകുമെന്നും അഗ്വിലാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം എല്‍ദെന്‍സ് താരങ്ങളെ പൊലിസ് ഇതു സംബന്ധിച്ച് ചോദ്യം ചെയ്തിരുന്നു. 12 താരങ്ങളെ സംഭവത്തെ തുടര്‍ന്ന് ക്ലബ് പുറത്താക്കിയിട്ടുണ്ട്. ഇതില്‍ ഒത്തുകളിയില്‍ പങ്കാളികളായെന്ന് സംശയിക്കുന്ന നാലു പേരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."