പരുക്കിന്റെ ഭീതിയില്‍ റോയല്‍ ചലഞ്ചേഴ്‌സ്
ഫൈനലിലെ തോല്‍വിക്ക് കണക്കുതീര്‍ക്കാനാണ് ബാംഗ്ലൂര്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍ പ്രമുഖ താരങ്ങളുടെ പരുക്ക് ടീമിന് തിരിച്ചടിയാണ്. ടീമിലെ സൂപ്പര്‍ താരമായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പകരം ചുമതലയുണ്ടായിരുന്ന എ.ബി ഡിവില്ല്യേഴ്‌സും ആദ്യ മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പാണ്. പ്രതിസന്ധിയിലായ ടീമിനെ നയിക്കുന്നത് ഷെയ്ന്‍ വാട്‌സനാണ്. ടീമിനെ കരുത്തോടെ മുന്നോട്ടു നയിക്കേണ്ട ഉത്തരവാദിത്തം താരത്തിനുണ്ട്.
അതേസമയം ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങിനെ കൂടുതല്‍ ആശ്രയിക്കേണ്ടതായി വരും ബാംഗ്ലൂരിന്. ടൂര്‍ണമെന്റിലെ ഏറ്റവും അപകടകരിയായ ബാറ്റ്‌സ്മാനാണ് ഗെയ്ല്‍. അദ്ദേഹം ഈ മികവ് പുറത്തെടുത്താന്‍ ബാംഗ്ലൂരിനെ തടയുക അസാധ്യമായിരിക്കും.
ടീമിനെ കഴിഞ്ഞ ദിവസം പ്രതിസന്ധിയിലാക്കിയ പ്രധാന വാര്‍ത്ത സര്‍ഫ്രാസ് ഖാന്റെ പരുക്കാണ്. പരിശീലനത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൂര്‍ണമെന്റ് തന്നെ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ടീമിന്റെ രണ്ടാം മത്സരത്തില്‍ പരുക്കു മാറി താരം കളിക്കുമെന്ന് സൂചനയുണ്ട്. ഇത് ബാംഗ്ലൂരിന് ഗുണകരമാണ്. കേദാര്‍ ജാദവ്, ആദം മില്‍നെ, സച്ചിന്‍ ബേബി, തബ്രിസ് ഷംസി, സ്റ്റ്യൂവര്‍ട്ട് ബിന്നി, ട്രാവിസ് ഹെഡ്, എന്നീ കഴിവുറ്റ താരങ്ങള്‍ ടീമിലുണ്ട്. ഇവര്‍ അപ്രതീക്ഷിത മികവ് പുലര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട് ക്യാപ്റ്റന്‍ വാട്‌സണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."