കണ്ണൂര്‍ വി.സിക്കെതിരേയുള്ള വിജിലന്‍സ് കേസ് റദ്ദാക്കി
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുള്‍ ഖാദറിനെതിരായ (ഖാദര്‍ മങ്ങാട്) വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി. ഹാജര്‍ രേഖകളില്‍ കൃത്രിമം കാട്ടിയാണ് ഡോക്ടറേറ്റ് സമ്പാദിച്ചതെന്ന പരാതിയില്‍ വി.സിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തലശേരി വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ ഖാദര്‍ മങ്ങാട് നല്കിയ ഹരജിയിലാണ് ഉത്തരവ്.
വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം ത്വരിതാന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗവേഷണ പഠന കാലയളവില്‍ അധികൃതരുടെ അനുമതിയോടെയാണു ഖാദര്‍ മങ്ങാട് ഹാജര്‍ രേഖപ്പെടുത്തിയിരുന്നതെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് സാധ്യതയില്ലെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി കേസെടുത്ത് അന്വേഷിക്കാനായിരുന്നു വിജിലന്‍സ് കോടതിയുടെ നിര്‍ദേശം. പരാതി അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കാര്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."