HOME
DETAILS
MAL
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: പാച്ചേനി
backup
June 13 2018 | 07:06 AM
കണ്ണൂര്‍: കേരളത്തിനകത്തും പുറത്തുമായി വ്യാജ നഴ്സിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിക്കൊടുത്ത മെഡ്സിറ്റി ഇന്റര്‍നാഷണല്‍ അക്കാദമിക്കെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. സംസ്ഥാന ഭരണനേതൃത്വത്തിലും സി.പി.എം ഉന്നതരമായും മെഡ്സിറ്റി അധിപന് രാഹുല്‍ ചക്രപാണിക്ക് ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. നിഷ്പക്ഷമായ അന്വേഷണത്തിന് ജില്ലാ പൊലിസ് മേധാവി ഡി.ജി.പിക്ക് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന്റെ ആവശ്യകത വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും സതീശന് പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."