സമസ്ത ബഹ്‌റൈന്‍ പ്രഭാഷണ പരമ്പരക്ക് സമാപനം
മനാമ: സമസ്ത ബഹ്‌റൈന്‍ പ്രഭാഷണ പരമ്പരയ്ക്ക് പ്രൌഢോജ്ജ്വല പരിസമാപ്തി. സമസ്ത ബഹ്‌റൈന്‍ ഗുദൈബിയ കമ്മറ്റി ഇവിടെ സംഘടിപ്പിച്ച അഞ്ചാം വാര്‍ഷിക മതപ്രഭാഷണ പരമ്പരയുടെ സമാപന സമ്മേളനത്തിലാണ് സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് സ്ത്രീ പുരുഷ ഭേദമന്യേ വിശ്വാസികള്‍ ഒഴുകിയെത്തിയത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറിയുമായ ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്‌ലിയാരുടെ സാന്നിധ്യമാണ് ഇത്തവണത്തെ സമാപന സമ്മേളനത്തിന് മാറ്റു കൂട്ടിയത്.
സമാപന സമ്മേളനത്തിലെ പതിവ് ചടങ്ങുകള്‍ അവസാനിക്കുമ്പോള്‍ സമയം അര്‍ധരാത്രി പിന്നിട്ടിരുന്നു. തുടര്‍ന്ന് രാത്രി 1.30 വരെ നീണ്ടു നിന്ന ആത്മീയ സദസ്സ് വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകരുന്നതായിരുന്നു.
സമാപനത്തോടനുബന്ധിച്ച് നടന്ന സമൂഹ പ്രാര്‍ത്ഥനക്കും നസ്വീഹത്തിനും മാണിയൂര്‍ ഉസ്താദ് നേതൃത്വം നല്‍കി. പ്രവാസി രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്ന് ഉസ്താദ് ഓര്‍മ്മിപ്പിച്ചു. പരലോക ചിന്തയുണ്ടെങ്കില്‍ മാത്രമേ ഐഹിക ജീവിതത്തില്‍ ധാര്‍മ്മിക ബോധം രൂഢമൂലമാക്കാനാകൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമാപന ചടങ്ങ് ശൈഖ് സല്‍മാന്‍ അബ്ദുല്ല ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ പരിഭാഷപ്പെടുത്തി. അബ്ദുല്‍ ഫത്താഹ് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ സ്വാഗത സംഘം സെക്രട്ടറി പി.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു. ദര്‍വീഷ് മുഹമ്മദ് ഖിറാഅത്ത് നടത്തി. സമസ്ത ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, കെ.എം.സിസി പ്രസിഡന്റ് എസ്.വി ജലീല്‍, കേരളീയ സമാജം ജന.സെക്രട്ടറി എന്‍ കെ. വീരമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
രണ്ടാം ദിവസത്തെ പ്രഭാഷണ സിഡി എം.എ ഷൗക്കത്തലിക്ക് കോപ്പി നല്‍കി അന്‍സാര്‍ അന്‍വരി കൊല്ലം നിര്‍വ്വഹിച്ചു. ശൈഖ് സല്‍മാന്‍ അബ്ദുല്ല ഹമദ് അല്‍ ഖലീഫക്കും മാണിയൂര്‍ ഉസ്താദിനുമുള്ള ഉപഹാരങ്ങളുടെ സമര്‍പ്പണം യഥാക്രമം ശിഹാബ് അറഫ, അബൂബക്കര്‍ ഹാജി എന്നിവര്‍ നടത്തി.
ഹാരിസ് പഴയങ്ങാടി, ടി.പി ഉസ്മാന്‍ എന്നിവര്‍ യഥാക്രമം മാണിയൂര്‍ ഉസ്താദിനെയും ഫത്താഹ് ദാരിമിയെയും ഷാളണിയിച്ച് ആദരിച്ചു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം ശൈഖ് സല്‍മാന്‍ അബ്ദുല്ല ഹമദ് അല്‍ ഖലീഫ നിര്‍വ്വഹിച്ചു.
'അല്ഹുദാ' സുവനീറിന്റെ അണിയറ പ്രവര്‍ത്തകരായ ഇസ്മായില്‍ പറമ്പത്ത്,അന്‍സാര്‍ അന്‍വരി കൊല്ലം ഷഫീഖ് ഇരിമ്പ്‌ളിയം,മഹ്മൂദ് മാട്ടൂല്‍ ,ജബ്ബാര്‍ മണിയൂര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
അശ്‌റഫ് കാട്ടില്‍ പീടിക സ്വാഗതവും അബ്ദുറഹ്മാന്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
സംഘാടകരായ അബൂബക്കര്‍ ഹാജി, അബ്ദുറഹ്മാന്‍ മാട്ടൂല്‍, ശിഹാബ് അറഫ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘം വിപുലമായ ഒരുക്കമാണ് നടത്തിയിരുന്നത്. തല്‍സമയ സംപ്രേഷണത്തിന് അബ്ദുല്ല വള്ള്യാട്, മജീദ് ചോലക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും നിയന്ത്രണത്തിനും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായ പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."