നാലാം ക്ലാസ്സുകാരി വയറുവേദനയെ തുടര്‍ന്ന് ബഹ്റൈനില്‍ മരിച്ചു
മനാമ: നാലാംക്ലാസ്സുകാരി ബഹ്റൈനില്‍ വയറുവേദനയെ തുടര്‍ന്നു മരിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളിലെ നാലാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തനുശ്രീ ശിവറാം (9) ആണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെ ആശുപത്രിയില്‍ മരിച്ചത്. തമിഴ്നാട് സ്വദേശി ശിവരാമന്റെയും ആരതിയുടേയും മകളാണ്.
രണ്ടാഴ്ച മുമ്പ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഇവിടെ അമേരിക്കന്‍ മിഷന് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നെങ്കിലും വീണ്ടും വയറുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സല്‍മാനിയ മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിനാട്ടിലയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം നേരത്തെ പനി ബാധിതയായിരുന്ന കുട്ടിക്ക് ഡോക്ടര്‍ ആന്റിബയോട്ടിക്സ് കുത്തിവെയ്പ്പ് നല്‍കിയിരുന്നുവെന്നും ഇതിലുള്ള പിഴവാണ് മരണകാരണമെന്നും ആരോപണമുണ്ട്. ആദ്യം നല്കിയ കുത്തിവെപ്പില്‍ പിഴവ് കണ്ടതിനെ തുടര്‍ന്ന് രണ്ടാമത് ആന്റിബയോട്ടിക്സ് കുത്തിവെയ്പ്പ്കൊടുത്തപ്പോള് കുട്ടിയുടെ കാലുകള്‍ മരവിക്കുകയും ശരീരം കറുത്ത നിറമാകുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."