റേഷന്‍ വിതരണക്കാരുടെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഭക്ഷ്യ ധാന്യങ്ങള്‍ എഫ്.സി.ഐയില്‍ നിന്ന് സപ്ലൈകോ നേരിട്ട് ഏറ്റെടുക്കുന്നതിനെതിരേ കേരള ഹോള്‍സെയില്‍ റേഷന്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനടക്കം നല്കിയ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ നിന്ന് ധാന്യങ്ങള്‍ സപ്ലൈകോ നേരിട്ട് ഏറ്റെടുക്കുന്നത് സിംഗിള്‍ബെഞ്ച് ശരിവച്ചിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് റേഷന്‍ മൊത്ത വിതരണക്കാരെ ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഈ നിയമം നടപ്പാക്കുന്നതിന് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഭക്ഷ്യ സുരക്ഷാ നിയമം ശരിയായ കാഴ്ചപ്പാടോടെയല്ല നടപ്പാക്കുന്നതെന്നും ആരോപിച്ചാണ് മൊത്ത വിതരണക്കാര്‍ അപ്പീല്‍ നല്‍കിയത്.
എന്നാല്‍ നിയമ പ്രകാരം സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ അപാകതയില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."