ബാബരി: ആര്.എസ്.എസ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാന്‍
കോഴിക്കോട്: ബാബരി മസ്ജിദ്, ബീഫ് വിവാദങ്ങള്‍ ഉയര്‍ത്തി മത സ്പര്‍ധ ഉണ്ടാക്കാനുള്ള ശ്രമമാണ് ആര്.എസ്.എസ് നടത്തിവരുന്നതെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍. ഈ സംഭവങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ ശ്രമം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാബരി വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ക്കായി നേരത്തെ അഞ്ചു തവണ ശ്രമം നടത്തിയപ്പോഴും സംഘ്പരിവാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോഴാണ് സുബ്രഹ്മണ്യസ്വാമിയെപ്പോലുള്ളവര് രംഗത്തെത്തുന്നത്. ബാബരി മസ്ജിദ്, രാമജന്മഭൂമി പ്രശ്നം കോടതിക്ക് മുന്‍പാകെയാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്.
കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് നേരത്തെയും നടത്തി പരാജയപ്പെട്ടതാണ്. നിലവില്‍ ഫാസിസത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ മതേതര ശക്തികള്‍ ശക്തമായി നിലനില്‍ക്കേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് പലപ്പോഴും ഫാസിസത്തോട് മൃദുസമീപനം പുലര്‍ത്തുകയാണെന്നും ആരോപിച്ചു. മലപ്പുറത്ത് ഇടതു സ്ഥാനാര്‍ഥിക്ക് ഐ.എന്‍.എല്‍ പിന്തുണ നല്‍കുന്നതായും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."