പ്രതിപക്ഷ ഐക്യം വിളിച്ചോതി കോണ്‍ഗ്രസ് ഇഫ്താര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നടത്തിയ ഇഫ്താറില്‍ ബി.ജെ.പി വിരുദ്ധ വിശാല സഖ്യസാധ്യത നിലനിര്‍ത്തി പ്രതിപക്ഷനേതാക്കളുടെ സാന്നിധ്യം.
ന്യൂഡല്‍ഹിയിലെ താജ്പാലസ് ഹോട്ടലില്‍ നടന്ന വിരുന്നില്‍ മിക്ക ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും എത്തി.
മുന്‍ രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി, മുന്‍ ഉപരാഷ്ട്രപതി ഡോ.ഹാമിദ് അന്‍സാരി, മുലായം സിങ് യാദവ് (സമാജ് വാദി പാര്‍ട്ടി), സീതാറാം യെച്ചൂരി (സി.പി.എം), ശരത് യാദവ് (വിമത ജെ.ഡി.യു), ശരത് പവാര്‍ (എന്‍.സി.പി), തേജസ്വി യാദവ് (ആര്.ജെ.ഡി), ദിനേഷ് ത്രിവേദി (തൃണമൂല്‍ കോണ്‍ഗ്രസ്), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്), സതീഷ് മിശ്ര (ബി.എസ്.പി), കനിമൊഴി (ഡി.എം.കെ), ഹേമന്ത് സോറണ് (ജാര്‍ഖണ്ട് മുക്തി മോര്‍ച്ച), ബദറുദ്ദീന്‍ അജ്മല്‍ (എഐ.യു.ഡി.എഫ്), ഫൈസല്‍ എം.പി (എന്‍.സി.പി) എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ ഡോ.മന്മോഹന് സിങ്, ഗുലാംനബി ആസാദ്, എ.കെ ആന്റണി, രണ്‍ദീപ് സുര്‍ജേവാല, വിവേക് തങ്ക, ഡോ.ശശി തരൂര്‍, റാശിദ് ആല്‍വി, പ്രിഥ്വിരാജ് ചവാന്, ഷീലാ ദീക്ഷിത് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നില്ല.
ആരോഗ്യകാരണങ്ങളാല്‍ യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ചടങ്ങില്‍ പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."