HOME
DETAILS

ബയേണിന് ഞെട്ടിക്കുന്ന തോല്‍വി

  
backup
April 05, 2017 | 5:17 PM

%e0%b4%ac%e0%b4%af%e0%b5%87%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b5%8b

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ്‌ലിഗയില്‍  എതിരാളികളില്ലാതെ കുതിക്കുന്ന കുതിക്കുന്ന ബയേണിന് അപ്രതീക്ഷിത തിരിച്ചടി. എതിരില്ലാത്ത ഒരു ഗോളിന് ഹോഫന്‍ഹെയിം അവരെ പരാജയപ്പെടുത്തി. ആന്ദ്രേ ക്രാമറിക്  ആണ് ഹോഫന്‍ഹെയിമിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.
അപരാജിതമായ 20 മത്സരങ്ങള്‍ക്ക് ശേഷമാണ് ബയേണ്‍ തോല്‍വി വഴങ്ങുന്നത്. ഹോഫന്‍ഹെയിം ബയേണിനെതിരേ നേടുന്ന ആദ്യ ജയം കൂടിയാണിത്.
സൂപ്പര്‍ താരങ്ങളുണ്ടായിട്ടും കഴിവിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ബയേണിന് സാധിച്ചില്ല. 21ാം മിനുട്ടില്‍ മികച്ചൊരു ലോങ് റോഞ്ചറിലൂടെ ക്രാമറിക് ബയേണിന്റെ വലകുലുക്കിയത്. വിജയത്തിന് ഇത് ധാരാളം മതിയായിരുന്നു.
ആദ്യ പകുതിയില്‍ തിരിച്ചടിക്കാനായി ഓടി നടന്ന ബയേണിന് റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ചില നീക്കങ്ങള്‍ മാത്രമാണ് ആശ്വാസം പകര്‍ന്നത്. താരത്തിന്റെ മികച്ചൊരു ഷോട്ട് ഹോഫന്‍ഹെയിമിന്റെ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.
ഗോള്‍ നേടിയ ശേഷവും ഹോഫന്‍ഹെയിം മികച്ച നീക്കങ്ങളാണ് നടത്തിയത്. പക്ഷേ ഫിനിഷിങിലെ പിഴവാണ് ടീമിന് തിരിച്ചടിയായത്. ക്രാമറിക് നല്‍കിയ മികച്ച പാസുകള്‍  നദീം അമിരിയും കെരം ഡെമിര്‍ബേയും നഷ്ടപ്പെടുത്തി.
അതേസമയം തോല്‍വി ബയേണിന് വരും മത്സരങ്ങളില്‍ സമ്മര്‍ദമുണ്ടാക്കും. ബൊറൂസിയ ഡോര്‍ട്മുണ്ട്, റയല്‍ മാഡ്രിഡ് എന്നിവരുമായിട്ടാണ് ടീമിന്റെ അടുത്ത മത്സരങ്ങള്‍. മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളിന് ഹാംബര്‍ഗറെ പരാജയപ്പെടുത്തിയപ്പോള്‍ കോളിന്‍ എതിരില്ലാത്ത ഒരു ഗോളിന് ഐന്‍ത്രാഷിനെയും വെര്‍ഡര്‍ ബ്രമന്‍ എതിരില്ലാത്ത മൂന്നു ഗോളുകല്‍ക്ക് ഷാല്‍ക്കെയെയും പരാജയപ്പെടുത്തി. ഹാംബര്‍ഗറിനെതിരേ കാസ്‌ട്രോ, കഗാവ, ഓബമേയാങ് എന്നിവര്‍ ബൊറൂസിയക്കായി സ്‌കോര്‍ ചെയ്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  a month ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  a month ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  a month ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  a month ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  a month ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  a month ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  a month ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  a month ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  a month ago