പാക് അതിക്രമം തുടരുന്നു നാല് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പാക് അതിക്രമം തുടരുന്നു. സാംബ ജില്ലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ആക്രമണത്തില്‍ നാല് ബി.എസ്.എഫ് ജവാന്മാര്ക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരാള്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.രാംഗഡ് സെക്ടറില്‍ കഴിഞ്ഞ രാത്രി 10.30ഓടെയായിരുന്നു പാകിസ്താന് വെടിവയ്പ് നടത്തിയത്്. പ്രകോപനമൊന്നുമില്ലാതെ പാക് റേഞ്ചര്‍മാര്‍ വെടിവയ്ക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പുലര്‍ച്ചവരേ നീണ്ടവെടിവയ്പിന് ബി.എസ്.എഫ് ശക്തമായി തിരിച്ചടി നല്‍കിയതോടെ പാക് സൈന്യം പിന്മാറുകയായിരുന്നു.
റമദാനോടനുബന്ധിച്ച് ഇന്ത്യ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരന്തരമായി ഇത് ലംഘിക്കുന്ന സമീപനമാണ് പാകിസ്താന് നടത്തുന്നത്. ഈ മാസം മൂന്നിനുണ്ടായ വെടിവയ്പില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന ആരോപണവുമായി പാകിസ്താന് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറെ പാകിസ്താന് വിളിച്ചുവരുത്തി അപലപിച്ചതായാണ് റിപ്പോര്‍ട്ട്. ചിരികോട്ട് മേഖലയില്‍ ഇന്ത്യ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയെന്നാണ് പാക് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."