HOME
DETAILS
MAL
ഗായത്രി മഹായജ്ഞം വരിഷ്ടപുരിയിലേക്ക് മാറ്റി
backup
April 05 2017 | 19:04 PM
പാലക്കാട്: തഥാതന്റെ നേതൃത്വത്തില്‍ 2018 ജനുവരി 22 മുതല്‍ 28 വരെ കിണാശേരിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഗായത്രി വിശ്വ മഹായജ്ഞം വണ്ടിത്താവളം വരിഷ്ടപുരിയിലെ തപോവരിഷ്ടാശ്രമത്തിലേക്ക് മാറ്റിയതായി സംഘടക സമിതി ജന.കണ്‍വീനര്‍ കെ.എ. ചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതെ കാലയളവില്‍ തന്നെ യാഗം നടക്കും.
തപോവരിഷ്ടാശ്രമത്തില് പണി വരുന്ന ശക്തിപീഠത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് യജ്ഞത്തിന്റെ അവസാന ദിവസം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് യാഗവേദി കിണാശേരിയില്നിന്നും മാറ്റി സ്ഥാപിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ എം. തങ്കവേലുവും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."