HOME
DETAILS

ആരവങ്ങള്‍ക്ക് കിക്കോഫ്

  
backup
June 14, 2018 | 12:33 AM

%e0%b4%86%e0%b4%b0%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%ab%e0%b5%8d

മോസ്‌കോ: എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങളും പോരാട്ടങ്ങളും കൊണ്ട് പേരുകേട്ട മണ്ണ്, റഷ്യന്‍ വിപ്ലവം, ഫെബ്രുവരി വിപ്ലവം, ബോള്‍ഷെവിക് വിപ്ലവം അങ്ങനെ നീളുന്ന പോരാട്ടങ്ങളുടെ പട്ടിക. വഌദിമര്‍ ലെനിന്‍, ഗോര്‍ബച്ചേവ്, സ്റ്റാലിന്‍ അങ്ങനെ ഒരുപാട് യോദ്ധാക്കളെയും വീര പുത്രന്മാരെയും ലോകത്തിന് സംഭാവന ചെയ്ത നാട്. ആ നാട്ടില്‍ ഇന്നുമുതല്‍ മറ്റൊരു ചരിത്രം പിറവിയെടുക്കുകയാണ്.
മറ്റൊരു പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്. ഫുട്‌ബോളിലെ ചില യോദ്ധാക്കള്‍ പിറവിയെടുക്കുകയാണ്. റഷ്യയില്‍ 2018 ലോകകപ്പ് ഫുട്‌ബോളിന്റെ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഫുട്‌ബോള്‍ ലോകം ശ്വാസമടക്കിപ്പിടിച്ച് റഷ്യയിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്.ഇനിയുള്ള 30 ദിവസം നെഞ്ചിടിപ്പിന്റേയും നെടുവീര്‍പ്പിന്റേതുമാണ്. 32 രാജ്യങ്ങളില്‍ നിന്നായി 736 താരങ്ങളാണ് ലോകകപ്പിന്റെ പോരാട്ട വേദിയിലേക്കിറങ്ങുന്നത്.
ഇന്നുമുതല്‍ റഷ്യയിലെ 11 നഗരങ്ങളില്‍ 12 വേദികളിലായിട്ടാണ് ലോകകപ്പ് പോരാട്ടങ്ങള്‍ നടക്കുന്നത്. നാളെയുടെ ഫുട്‌ബോള്‍ രാജാക്കന്‍മാരെയും ഫുട്‌ബോള്‍ മാന്ത്രികന്‍മാരേയും കാത്ത് ഒരേ ഇരിപ്പാണ് ലോകം. മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും തീര്‍ക്കുന്ന മായാജാലം കാണാന്‍.
എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പോരാട്ടത്തിനൊരുങ്ങുന്നത്. അതില്‍ കുഞ്ഞന്‍മാരായ ഐസ്‌ലന്റ്മുതല്‍ കരുത്തരായ അര്‍ജന്റീനയും ബ്രസീലും സ്‌പെയിനും ജര്‍മനിയും ഉള്‍പെടുന്നു. 32 ടീമിന്റെ നോട്ടവും സ്വപ്‌നവും കപ്പിലേക്ക് മാത്രമാണ്. നമുക്കും കാത്തിരിക്കാം പുതിയ ഫുട്‌ബോള്‍ രാജാക്കന്മാര്‍ ആരാണെന്നറിയാനും പുതിയ താരങ്ങളെ കാണാനും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ജി സര്‍വകലാശാല സെനറ്റില്‍ സംഘപരിവാറുകാരെ തിരുകി കയറ്റി ഗവര്‍ണര്‍; നാമനിര്‍ദേശം ചെയ്ത 19 പേര്‍ക്കും ബിജെപി-ആര്‍എസ്എസ് ബന്ധം; പ്രതിഷേധം കനക്കുന്നു

Kerala
  •  4 days ago
No Image

സുഹാര്‍ ഫാക്ടറിയില്‍ തീപിടിത്തം; തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

oman
  •  4 days ago
No Image

കാസര്‍കോഡ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Kerala
  •  4 days ago
No Image

വിദ്യാര്‍ഥിയെയും പിതാവിനെയും ആക്രമിച്ച കേസ്; തകരപ്പറമ്പില്‍ കുട്ടന്‍ പിടിയില്‍

Kerala
  •  4 days ago
No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ആദ്യമെത്തിയത് 'വടകര സ്‌ക്വാഡ്' ഗ്രൂപ്പില്‍; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  4 days ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രണ്ട് കുട്ടികൾ ചികിത്സയിൽ

Kerala
  •  4 days ago
No Image

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

'മജീഷ്യന്‍ മന്ത്രവിദ്യ ഉപയോഗിച്ച് ഓടയ്ക്കുള്ളില്‍ എത്തിച്ചു'; കുടുങ്ങിയത് രണ്ട് ദിവസം; വിചിത്രവാദവുമായി അതിഥിത്തൊഴിലാളി

Kerala
  •  4 days ago
No Image

എന്‍ പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

Kerala
  •  4 days ago