കേരളത്തിലെ മുഴുവന്‍ പ്രധാന പാതകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും: മന്ത്രി
കിളിമാനൂര്‍: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ പ്രധാന റോഡുകളും അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് അഭിപ്രായപ്പെട്ടു.
നഗരൂര്‍ കിളിമാനൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാലു പാതകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് വെള്ളല്ലൂര്‍ ആല്‍ത്തറ ജങ്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി. സത്യന് എം.എല്‍.എ അധ്യക്ഷനായി. നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് പത്ത്കോടി രൂപചെലവിലാണ് മൊത്തം ഏഴര കിലോമീറ്റര്‍ റോഡ് ആധുനിക ബി.എം ആന്‍ഡ് ബി.സി ടെക്നോളജിയില്‍ ഹൈടെക്കാക്കുന്നത്. സര്‍ക്കാര്‍ ഈ വര്‍ഷം 106502 കോടിരൂപയുടെ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
എസ്റ്റിമേറ്റ് തുക കൂട്ടിവെയ്ക്കാതെ യാഥാര്‍ഥ്യപൂര്‍ണമായ രീതിയിലാണ് ഇപ്പോള്‍ എടുക്കുന്നത്.
ഇപ്പോള്‍ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാനായി. എം.എല്‍.എമാര്ക്കെതിരേയോ മന്ത്രിമാര്ക്കെതിരോയോ യാതൊരുവിധ അഴിമതി ആരോപണമില്ലെന്നും അദ്ദേഹം പറഞ്ഞു.
2.7 കി.മി ദൈര്‍ഘ്യമുള്ള കളത്രമുക്ക് വെള്ളാപ്പള്ളി വെള്ളല്ലൂര്‍ റോഡ്, 2.5 കി.മി ദൈര്‍ഘ്യമുള്ള ആല്‍ത്തറമൂട് ആലത്തുകാവ് റോഡ്, 1.5 കി.മി ദൈര്‍ഘ്യമുള്ള മാത്തയില്‍ ഊന്നന്‍കല്ല് റോഡ്, 400 മീറ്റര്‍ ദൈര്‍ഘ്യമുള്ള കേശവപുരം ആശുപത്രി റോഡ് എന്നിവയാണ് ആധുനിക നിലവാരത്തില്‍ പുതുക്കിപണിയുന്നത്. നിലവില്‍ 3 മീറ്റര്‍ മാത്രം വീതിയുള്ള ഈ പാതകള്‍ 5.5 മീറ്റര്‍ വീതിയിലാണ് പുതുക്കിപണിയുന്നത്. ചടങ്ങില്‍ പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, നഗരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാള്‍, ജി. ഷീബ, കെ. അനില്‍കുമാര്‍, ലതികകുമാരി, നെടുമ്പറമ്പ് പി. സുഗതന്, എന്‍. രാജേന്ദ്രന്, ശോഭ, അനൂപ്രാജ്, സുരേഷ്, സജിത, എസ്. അനിത, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ എം.എന്‍ ജീവരാജ്, എക്സി എന്‍ജിനിയര്‍ സുരേഷ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."