ശാരീരിക - മാനസിക ബലഹീനതകളുള്ളവര്‍ക്ക് സമൂഹം പ്രത്യേക പരിഗണന നല്‍കണം: ഉമ്മന്‍ ചാണ്ടി
കുന്നംകുളം: ശാരീരിക - മാനസിക ബലഹീനതകളുള്ളവര്‍ക്ക് സമൂഹം പ്രത്യേക പരിഗണന നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇവര്‍ക്ക് വേണ്ടി വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുന്നംകുളം പ്രസ് ക്ലബ്ബിന്റെ പത്താമത്് മാധ്യമ പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ മൂലം കാസര്‍കോഡുള്ള 12 ഗ്രാമങ്ങളില്‍ നാശം വിതച്ചു. വാര്‍ത്തകളും പഠനങ്ങളും വന്നതിന് ശേഷം എന്‍ഡോസള്‍ഫാന്‍ സംസ്ഥാന നിരോധിച്ചു. എന്നാല്‍ ഇന്ത്യയില്‍ മുഴുവനായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ മറ്റു സംസ്ഥാനങ്ങളും അവിടത്തെ കര്‍ഷകരും സമ്മതിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50% സംവരണം നല്‍കിയപ്പോള്‍ പലരും അത് ശരിയാണോ എന്ന് ചോദിച്ചു.
എന്നാല്‍ സ്ത്രീ ജനപ്രതിനികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ കാര്യക്ഷമത തെളിയിച്ചപ്പോള്‍ വിമര്‍ശകര്‍ക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മാധ്യമം ദിനപത്രത്തിന്റെ ആലപ്പുഴ വടുതല ലേഖകന്‍ തൗഫീഖ് അസലമിന് പുരസ്‌ക്കാരം സമ്മാനിച്ചു.
പതിനായിരും രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ രാഷ്ട്രപതി മെഡല്‍ നേടിയ ഫയര്‍മാന്‍ ബെന്നി മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ കുന്നംകുളം സ്റ്റേഷനിലെ സി.പി.ഒ സജീവന്‍, ഡോ.കെ.പി.എന്‍ അമൃത, ഡി സോണ്‍ കലാ പ്രതിഭ മാളവിക മോഹന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
ഡെന്നി പുലിക്കോട്ടില്‍ അധ്യക്ഷനായിരുന്നു. സിനിമാതാരം വി.കെ ശ്രീരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. അനില്‍ അക്കര എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, മുന്‍ എം.എല്‍.എ പി.എ മാധവന്‍, ജയപ്രകാശ് ഇലവന്ത്ര തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."