തെരഞ്ഞെടുപ്പ് പ്രചാരണം പ്രതിഷേധത്തിന് വഴിമാറി
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ പ്രതിഷേധമയമായിരുന്നു. പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളെല്ലാം ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അറസ്റ്റ് മുഖ്യവിഷയമാക്കിയാണ് സംസാരിച്ചത്. അറസ്റ്റ് മനുഷ്യത്യരഹിതമാണെന്ന് ഉമ്മന്‍ചാണ്ടിയും പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
പൊലിസിന് വീഴ്ചപറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നു കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ മഞ്ചേരി മണ്ഡലത്തിലും മലപ്പുറം മണ്ഡലത്തിലും പ്രചരണം നടത്തി. രാവിലെ ഒന്പതരയോടെതന്നെ തുടക്കംകുറിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേലേ മരത്താണിയില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി യു.ഡി.എഫ് നേതാക്കളായ ജോണി നെല്ലൂര്‍, പി.ടി തോമസ്, രാജ്മോഹന്‍ ഉണ്ണിത്താന്, ശ്യാംസുന്ദര്‍, സിദ്ദീഖലി രാങ്ങാട്ടൂര്‍, ഇര്‍ഷാദ് തിരുവന്തപുരം, പൂവ്വത്തില്‍ സുധീര്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ടി.പി വിജയകുമാര്‍, വല്ലാഞ്ചിറ മുഹമ്മദാലി, അഡ്വ. എന്‍.സി ഫൈസല്‍, എം. അഹമദ് എന്ന നാണി സംസാരിച്ചു. ഉച്ചയ്ക്കു ശേഷം കോഡൂര്‍ ഒറ്റത്തറയില്നിന്നു തുടങ്ങിയ പ്രചരണം അരിമ്പ്ര നോര്‍ത്തില്‍ സമാപിച്ചു.
എം.ബി ഫൈസലും ഇന്നലെ മഞ്ചേരി മണ്ഡലത്തിലായിരുന്നു പര്യടനം നടത്തിയത്. രാവിലെ തൃക്കലങ്ങോട് ചാത്തക്കാടുനിന്നു തുടങ്ങി പുളയക്കോടില് സമാപിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രചാരണം മലപ്പുറം മണ്ഡലത്തില്‍ പി.ആര് രശ്മില്‍നാഥ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."