നോക്കിനില്‍ക്കെ എല്ലാം ഒഴുകിപ്പോയി; നോമ്പ് തുറന്നത് സോഫിയയുടെ വീട്ടില്‍
സ്വന്തം ലേഖകന്‍
തിരുവമ്പാടി: നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ പാചകം ചെയ്യാന്‍ അടുക്കളയില്‍ കയറിയതായിരുന്നു. പൊടുന്നനെയാണ് അപശബ്ദങ്ങള്‍ കേട്ടുതുടങ്ങിയത്. 'രക്ഷപ്പെട്ടോ' എന്നൊരു വിളിയും. ഉടന്‍തന്നെ മുറ്റത്തേക്കിറങ്ങി നോക്കുമ്പോള്‍ കുത്തിയൊലിച്ചുവരുന്ന മലവെള്ളം വീടിനു നേരെ. പിന്നീട് ഒരുനിമിഷം പോലും ചിന്തിക്കാതെ ഇറങ്ങിയോടി സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു-പുല്ലൂരാംപാറ പൂവഞ്ചേരി അബ്ദുല്‍ കരീമിന്റെ ഭാര്യ സൈനബ.
ഇവരുടെ രണ്ട് ആടുകളും കോഴിയും കൂടുകളും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വിറകുപുരയും കൂട്ടിയിട്ട തേങ്ങയും വീട്ടിലെ പാത്രങ്ങളും വസ്ത്രങ്ങളും വെള്ളത്തില്‍ മുങ്ങി. നോമ്പുതുറയ്ക്കാന്‍ പിന്നെ പോയത് സോഫിയയുടെ വീട്ടിലേക്കായിരുന്നു. അല്‍പസമയ ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി വാഹനത്തില്‍ കയറ്റി പുല്ലൂരാംപാറയിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചു. 45 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരം മഴവെള്ളപ്പാച്ചില്‍ നാട്ടില്‍ ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.
പുത്തന്‍ കളിയിക്കല്‍ മാളു അമ്മ പെട്ടെന്ന് വെള്ളം കയറിയതിനാല്‍ കുളിച്ചുകൊണ്ടിരിക്കെ വസ്ത്രം മാത്രമെടുത്ത് പുറത്തേക്കിറങ്ങിയോടുകയായിരുന്നെന്ന് പുത്തന്‍ കളിയിക്കല്‍ മാളു അമ്മയും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."