കാലവര്‍ഷം; ജാഗ്രതൈ.!
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയ്‌ക്കെതിരേ കരുതിയിരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജിത്കുമാര്‍ മുന്നറിയിപ്പ് നല്‍കി.
അപകടകരമായ നിലയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു നീക്കണം. നിര്‍ദേശം പാലിക്കാത്തവരുടെ മരങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായാല്‍ നഷ്ടപരിഹാരം ഉടമസ്ഥരുടെ പക്കല്‍ നിന്നും ഈടാക്കും. പുഴക്കടവുകളിലും, തടാകങ്ങളിലും, അപകടകരമായ കയങ്ങളുള്ള പ്രദേശങ്ങളിലും അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണം. മലയോരമേഖലയിലെ പാലങ്ങള്‍, കള്‍വെര്‍ട്ട് എന്നിവയുടെ അടിയിലുള്ള തടസങ്ങള്‍ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.
പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും കമ്പി വേലിമതില്‍ കെട്ടി സംരക്ഷിക്കണം. പുറമ്പോക്കിലുള്ള പ്രവര്‍ത്തനം നിലച്ച കുളങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതല മീനങ്ങാടി ജിയോളജിസ്റ്റിനാണ്.
അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ ചുമതലയുള്ളവര്‍ 24 മണിക്കൂര്‍ മുന്‍പ് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കണം.
ജില്ലാ അടിയന്തരഘട്ട കാര്യ നിര്‍വഹണകേന്ദ്രത്തില്‍ (04936204151) പ്രസ്തുത വിവരം അറിയിക്കണം. താലൂക്ക് ഓഫിസുകളിലെ വി.എച്ച്.എഫ് റേഡിയൊ പ്രവര്‍ത്തനക്ഷമമാക്കാന്‍ ജില്ലാ പൊലിസ് മേധാവി നടപടി സ്വീകരിക്കണം.
സ്‌കൂളുകളുടെ സുരക്ഷ തദ്ദേശഭരണസ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ആശുപത്രികളുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ ഉറപ്പാക്കണം.
മഴക്കാലത്ത് പുഴക്കടവുകളിലും, തോടുകളിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അടിയന്തരഘട്ടത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലിനെക്കുറിച്ചും നാളേക്ക് മുന്‍പ് സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിക്കണം.
കാരാപ്പുഴ ഡാം, ബാണാസുരസാഗര്‍ ഡാം, പെരിക്കല്ലൂര്‍ കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ തോണി മറിഞ്ഞ് മുന്‍പ് അപകടമുണ്ടായ ഇടങ്ങളില്‍ വില്ലേജ് ഓഫിസര്‍മാര്‍ സന്ദര്‍ശിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ ചങ്ങാടയാത്ര നിരീക്ഷിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."