വല്ലപ്പുഴയില്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
പട്ടാമ്പി: വല്ലപ്പുഴയില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവേശനത്തിന് യാത്ര തിരിച്ച വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. വല്ലപ്പുഴ ചെറുകോട് സ്വദേശി തിയ്യാട്ട് ഷെരീഫിന്റെ മകന് മുഹമ്മദ് അന്‍ഷിദ് (16) ആണ് ബുധനാഴ്ച വാഹനാപകടത്തില്‍ മരിച്ചത്. അന്‍ഷിദ് സഞ്ചരിച്ചിരുന്ന ഹീറോ ഹോണ്ട ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ അന്‍ഷിദിന്റെ തല ലോറിയുടെ സൈഡില്‍ ഇടിച്ച് വീണു. സംഭവ സ്ഥലത്തുവച്ച് തന്നെ അന്‍ഷിദ് മരണപ്പെട്ടു.
വല്ലപ്പുഴ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ് അന്‍ഷിദ് പാസ്സായത്. ഉയര്‍ന്ന മാര്‍ക്കുള്ളതിനാല്‍ അതേ സ്കൂളില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിച്ചു. ഇഷ്ടപ്പെട്ട സ്കൂളില്‍ ചേരാനാണ് അന്‍ഷിദ് ഉമ്മ ഷഹീറ ബാനുവുമൊത്ത് സ്കൂളിലെത്തിയത്. അഡ്മിഷന്റെ പേപ്പറുകള്‍ എല്ലാം തയ്യാറാക്കിയെങ്കിലും ആവശ്യമായ ഒരു സര്‍ട്ടിഫിക്കറ്റ് എടുത്തുവരാമെന്ന് പറഞ്ഞു ഉമ്മയെ സ്കൂളിലിരുത്തി അന്‍ഷിദ് വീട്ടിലേക്ക് പോയി. സര്‍ട്ടിഫിക്കറ്റ് എടുത്ത് മടങ്ങിവരുന്ന വഴിയാണ് അപകടം ഉണ്ടായത്. അന്‍ഷിദിന്റെ വീടിന്റെ അടുത്തുതന്നെയാണ് അപകടം. അന്‍ഷിദിന്റെ പിതാവ് ഷരീഫ് ദുബൈയിലാണ്.
സംഭവമറിഞ്ഞ് നിരവധിപേര്‍ തടിച്ചുകൂടി. തുടര്‍ന്ന് പട്ടാമ്പി പൊലിസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടത്തി. വൈകുന്നേരത്തോടെ പോസ്റ്റമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പുത്ര വിയോഗ വിവരമറിഞ്ഞ് അന്‍ഷിദിന്റെ പിതാവ് ഷരീഫ് ഗള്‍ഫില്‍നിന്നും പുറപ്പെട്ടു. നാട്ടില്‍ എത്തിയ ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."